2023 ഗ്രീൻകോ ഹൈദരാബാദ് ഇ-പ്രിക്സ് ഇന്ത്യയിലുടനീളമുള്ള മോട്ടോർസ്പോർട്ട് ആരാധകർക്ക് വിരുന്ന് ഒരുക്കുവാൻ ഒരുങ്ങുകയാണ്. ഹൈദരാബാദ് ഇ-പ്രിക്സിന്റെ ഉദ്ഘാടന പതിപ്പിനായി പ്രമുഖ സംഗീത സംവിധായകൻ എസ് തമൻ “ഹൈദരാബാദ് ആന്തം” ഒരുക്കുന്നു. ഉടൻ തന്നെ ഗാനം പ്രേക്ഷകരിലേക്ക് എത്തും. പരമ്പരാഗത ആലാപനത്തോടൊപ്പം ടെക്നോ ബീറ്റുകളും ഇഴചേർത്താണ് തമൻ ഗാനം തയ്യാറാക്കുന്നത്. രഘുറാം രചിച്ച വരികൾ ഗ്രീൻകോ ഹൈദരാബാദ് ഇ-പ്രിക്സിന്റെ പ്രാധാന്യം ചിത്രീകരിക്കുന്നു.
അദ്വിതീയ പ്രത്യുഷ, പല്ലപ്പൊതു രചിത, രായപ്രു സത്യ യാമിനി, ശ്രുതിക സമുദ്രള, പ്രണതി ലക്ഷ്മി, മേഘന സോണി, കോമണ്ഡൂരി പ്രജ്ഞ, നയനി സ്നിഗ്ധ ശർമ്മ എന്നിവരും ആലാപനത്തിന് ഒപ്പം ഉണ്ട്. തമൻ സംഗീതസംവിധാനത്തിന് പുറമെ മെഗാ ഹീറോ സായ് ധരം തേജിന്റെ പ്രത്യേക വേഷവും ഗാനത്തിൽ അവതരിപ്പിക്കുന്നുണ്ട്.
Recent Comments