Thursday, September 29, 2022

ആറാമത് മലയാള പുരസ്‌കാരം പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, മികച്ച നടി നവ്യാ നായര്‍, ഡോ റോബിന്‍ രാധാകൃഷ്ണന്‍ യൂത്ത് ഐക്കണ്‍

- Advertisement -

മലയാളപുരസ്‌കാരസമിതി സംഘടിപ്പിക്കുന്ന ആറാമത് മലയാള പുരസ്‌കാരം 1198 ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) പ്രഖ്യാപിച്ചു. ന്ന താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയം കുഞ്ചാക്കോ ബോബനെ മികച്ച നടനാക്കി. മികച്ച ചിത്രം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന.

മികച്ച നടി നവ്യാനായര്‍ -(ചിത്രം ഒരുത്തീ), റത്തീന മികച്ച സംവിധായക ചിത്രം പുഴു), അഭിലാഷ് പിള്ള മികച്ച തിരക്കഥകൃത്ത് (പത്താം വളവ്),ടോവിനോ തോമസ് ജനപ്രിയനടന്‍. അപ്പുണി ശശി മികച്ച സഹനടന്‍ (പുഴു), ഷൈലജ പി അനു മികച്ച സഹനടി (ഗുണ്ടജയന്‍) കൂടാതെ ശ്രീകുമാരന്‍ തമ്പി,സേതു,കവിയൂര്‍ പൊന്നമ്മ,വിജയകുമാര്‍ ഒ മാധവന്‍,ഔസേപ്പച്ചന്‍, ധര്‍മ്മന്‍ കെഎം എന്നിവര്‍ക്ക് സമഗ്ര സംഭാവന നല്‍കി ആദരിക്കും.

മറ്റ് പുരസ്‌കാരങ്ങള്‍:

പിപി കുഞ്ഞികൃഷ്ണന്‍ പ്രത്യേക പുരസ്‌കാരം-നടന്‍ (ന്നാ താന്‍ കേസ് കൊട്), ഇര്‍ഷാദ് പ്രത്യേക പുരസ്‌കാരം- നടന്‍ (ടു മെന്‍) ഷഹീന്‍ സിദ്ധിഖ് പ്രത്യേക പുരസ്‌കാരം- നടന്‍ (സല്യൂട്ട്), അലക്‌സാണ്ടര്‍ പ്രശാന്ത് പ്രത്യേക പുരസ്‌കാരം- നടന്‍ (അടിത്തട്ട്) മംമ്ത മോഹന്‍ദാസ് പ്രത്യേക പുരസ്‌കാരം-നടി (ജനഗണമന).

സുരഭി ലക്ഷ്മി പ്രത്യേക പുരസ്‌കാരം-നടി(പത്മ), ദുര്‍ഗകൃഷ്ണ പ്രത്യേക പുരസ്‌കാരം-നടി( ഉടല്‍), മേഘ തോമസ് പ്രത്യേക പുരസ്‌കാരം-നടി(ഭീമന്റെ വഴി), വിഷ്ണു മോഹന്‍-നവാഗത സംവിധായകന്‍(മേപ്പടിയാന്‍), ഖാലിദ് റഹ്മാന്‍ ജനപ്രിയ സിനിമ(തല്ലുമാല) സജിമോന്‍ പ്രഭകര്‍ നവാഗത സംവിധായകന്‍ (മലയന്‍കുഞ്ഞ്), മാളവിക മനോജ് പുതുമുഖ നടി (പ്രകാശന്‍ പറക്കട്ടെ)ബിജു നാരായണന്‍ മികച്ച ഗായകന്‍-ദേവദൂതര്‍പാടി, നാരായണി ഗോപന്‍-മികച്ച ഗായിക( ഉയിരെ മിന്നല്‍ മുരളി), മികച്ച സംഗീത സംവിധായകന്‍-ഹിഷാം അബ്ദുല്‍ വഹാബ്( പ്രേമം), ബാലനടന്‍-വസിഷ്ഠ് ഉമേഷ്(മിന്നല്‍ മുരളി, ബാലനടി-ഐവ സിമ്രിന്‍(കള്ളന്‍ ഡിസൂസ) ബാലനടി-കിയാര ടിങ്കു ടോമി(പത്താം വളവ്)

മികച്ച പിആര്‍ഒ ക്കുള്ള പുരസ്‌കാരം മഞ്ജു ഗോപിനാഥിനാണ് ലഭിച്ചത്. വെള്ളം, കാവൽ, സൂപ്പർ ശരണ്യ, ജന ഗണ മന, മേപ്പടിയാൻ, ചാർളി 777, പാപ്പൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പി ആർ ഓ ആയി പ്രവർത്തിച്ചത് മഞ്ജു ഗോപിനാഥാണ്.

ഡോ റോബിന്‍ രാധാകൃഷ്ണന്‍ യൂത്ത് ഐക്കണ്‍ (ഫാമിലി ഡോക്ടര്‍), മികച്ച നോവല്‍-കുറ്റസമ്മതം(സിബി തോമസ്), മികച്ച നര്‍ത്തകി രചന നാരാണന്‍കുട്ടി, അജയ് ദാസ് സീനിയര്‍ കണ്ടന്റ് റൈറ്റര്‍, മാത്യൂഭൂമി.കോം, വിഎം ലത്തീഫ് മികച്ച കഥാകൃത്ത്)മൂലേപ്പാടത്ത് പറമ്പ് ഒരു ജാലക്കാഴ്ച), ഡോ കെ രാജലക്ഷ്മി മികച്ച കവി)മൗക്തികം), കെ രാധാകൃഷ്ണന്‍ ഇടപ്പള്ളി സാഹിത്യ പ്രതിഭ( നാളികേരത്തിന്റെ നാട്ടില്‍), മികച്ച വ്‌ളോഗര്‍ വര്‍ഷ പ്രദീപ്, വിഷാല്‍ പ്രദീപ്, ഷെറിന്‍ ആന്‍ഡ് ഷെറീഫ് -ഷോട്ട് ഫിലിം( കുഞ്ഞികിളിയനും താമിയും).

പത്രസമ്മേളനത്തിലാണ് പുസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സിവി ഹരിന്ദ്രന്‍, ഇസ്മായില്‍ കൊട്ടാരപ്പാട്ട്,ഫാ കുണ്ടുകുളം വിന്‍സെന്റ്, ജികെ പിള്ള തെക്കേടത്ത്, ഫെബിന്‍ നാസര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും ഭാഷ സ്‌നേഹികളെ ആദരിക്കുന്നതിനുമായി രൂപം കൊണ്ടതാണ് മലയാള പുരസ്‌കാര സമിതി. പുരസ്‌കാരം കൊച്ചിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

- Advertisement -
Latest news
- Advertisement -
Related news
- Advertisement -spot_img