പിന്നണി ഗായികയായി മലയാളികൾക്ക് സുപരിചിതയായ താരമാണ് അഭയ. താരത്തിന്റെ സ്വകാര്യജീവിതം ആയിരുന്നു കഴിഞ്ഞ ദിവസം മുഴുവൻ വാർത്തകളിൽ ഇടം പിടിച്ചത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി വിമർശനങ്ങളും കേൾക്കേണ്ടി വന്നു. അഭയയുടെ പിറന്നാൾ ദിവസമാണ് സുഹൃത്തും പങ്കാളിയുമായ ഗോപിസുന്ദർ മറ്റൊരു ബന്ധത്തിലേക്ക് പോകുന്നു എന്ന വാർത്ത പുറത്തുവിട്ടത് .ഗായികയായ അമൃതാ സുരേഷുമായി പ്രണയത്തിലാണ് എന്നായിരുന്നു പുറത്തുവിട്ട വാർത്ത. ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ആയിരുന്നു ഉയർന്നത്.
ഇവരുടെ ബന്ധത്തിന് എന്തുപറ്റി എന്നും ഈ ബന്ധം അവസാനിപ്പിച്ച് ഗോപിസുന്ദർ മറ്റൊരു വിവാഹം കഴിക്കുകയാണോ എന്നും നിരവധി ചോദ്യങ്ങൾ ആരാധകർ ചോദിച്ചിരുന്നു. പിറന്നാൾ ദിവസം നിരവധി സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രവും അഭയപങ്കുവെച്ചിരുന്നു .ഇതുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്ര വ്യാഖ്യാനിച്ചുകൊണ്ട് കാമുകനാണ് എന്ന് ഉൾപ്പെടെ പറഞ്ഞുകൊണ്ട് ചിലർ രംഗത്തുവന്നിരുന്നു. അത്തരത്തിലുള്ള മാധ്യമങ്ങള്ക്കുള്ള മറുപടിയുമായി അഭയ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം തുറന്ന് പ്രതികരിച്ചത്. എഴുതിയ കുറിപ്പ് വായിക്കാം:
”എനിക്ക് ഒരു ഉപകാരം ചെയ്യാമോ !!!!!!!
എന്റെ കാമുകനാണെന്ന് അവകാശപ്പെടുന്ന പുരുഷൻമാരായ എന്റെ സുഹൃത്തുക്കളെക്കുറിച്ച് അസംബന്ധം പറയുകയോ അവരെക്കുറിച്ച് ഗോസിപ്പുചെയ്യുകയോ ചെയ്യുന്നത് ദയവായി നിർത്താമോ.ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബമാണ് അവർക്ക് ഉള്ളതെന്നും സുന്ദരമായ ജീവിതമാണ് ഉള്ളതെന്നും ദയവായി മനസ്സിലാക്കുക .അവർ എന്റെ സുഹൃത്തുക്കളായ “പുരുഷന്മാരാണ്” എന്നത് തികച്ചും ക്രൂരമായ പൊതുസഞ്ചയത്തിൽ ട്രോളുന്നതിന്റെ വേദന സഹിക്കേണ്ടതില്ല.!!! !!നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള എന്റെ പ്രതികരണമെന്ന് അവർ അവകാശപ്പെടുന്ന ഓൺലൈൻ മഞ്ഞ വാർത്തകളിൽ നിന്നും YouTube ചാനലുകളിൽ നിന്നും ദയവായി വിട്ടുനിൽക്കുക. ഒരു മാധ്യമത്തിനും ഞാൻ ഔദ്യോഗിക പ്രസ്താവനകളോ പ്രതികരണങ്ങളോ നൽകിയിട്ടില്ല.എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്, ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത്’.
View this post on Instagram
Recent Comments