Friday, April 26, 2024
HomeMalayalamകൺമണിയെ കാത്തിരിക്കുന്നു അവൾക്ക് സന്തോഷം നൽകണം : എലിസബത്തിനെ ചേർത്തുനിർത്തി ബാല

കൺമണിയെ കാത്തിരിക്കുന്നു അവൾക്ക് സന്തോഷം നൽകണം : എലിസബത്തിനെ ചേർത്തുനിർത്തി ബാല

തമിഴകത്തു നിന്നും മലയാളത്തിലേക്ക് കടന്നുവന്ന നായകനായും വില്ലനായും മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബാല. മലയാളസിനിമയിൽ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് .അതിനു ശേഷം നിരവധി ചിത്രങ്ങളിൽ സൂപ്പർതാരങ്ങൾക്കൊപ്പം ബാല വേഷമിട്ടു .ഏറ്റവുമധികം തിളങ്ങിയത് വില്ലൻ വേഷങ്ങളിലൂടെ ആയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ഹിറ്റ് ബഡ്ജറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് .താരകുടുംബത്തിൽ നിന്നു തന്നെയാണ് ബാലയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം .പക്ഷേ ഏറ്റവുമധികം തിളങ്ങിയത് മലയാള സിനിമകളിലൂടെ ആണെന്ന് മാത്രം.

ഏറെക്കാലമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് വിവാഹമോചനത്തിനുശേഷവും രണ്ടാമത് വിവാഹം കഴിച്ച ശേഷവും ആയിരുന്നു. ഇപ്പോഴത്തെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിൽ താരം രണ്ടാമത്തെ ഭാര്യ എലിസബത്ത് പരിചയപ്പെടുത്തുകയാണ്. എലിസബത്തും അഭിമുഖത്തിൽ പങ്കുചേർന്നു. ഇരുവർക്കും കുഞ്ഞ് ജനിക്കാൻ ഇരിക്കുകയാണ്. അതുകൊണ്ടുതന്നെ വളരെ സന്തോഷത്തോടു കൂടിയാണ് ഓരോ നിമിഷവും കടന്നു പോകുന്നത്.

സോഷ്യൽ മീഡിയയിലൂടെ വന്ന വളരെ മോശം വിമർശനങ്ങളെ ഒരുപാട് വിഷമിപ്പിച്ചു ,അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വാർത്തകൾ കാണുമ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു ,ഇപ്പോൾ അതെല്ലാം മാറ്റി തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷങ്ങളും ഇപ്പോൾ ആസ്വദിക്കുകയാണ്. അവൾക്ക് വിഷമമാകും എന്നു കരുതിയാണ് കുറച്ചുകാലം സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുത്തത് പോലും . അമൃതാ സുരേഷിനെ ആയിരുന്നു ബാല ആദ്യവിവാഹം ചെയ്തത്, ഒരു കുഞ്ഞു ജനിച്ചതിനു ശേഷം ആണ് ബാലയും അമൃതയും വിവാഹമോചനം നേടിയത്. പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ബാല രണ്ടാമതൊരു വിവാഹം ചെയ്തത് . ഇരുവരുടെയും കുഞ്ഞു അമൃതക്ക് ഒപ്പമാണ് താമസിക്കുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments