കഥാപാത്രത്തിൻറെ പേരിൽ അറിയപ്പെടുക എന്നത് ഏതൊരു കലാകാരനെയും സംബന്ധിച്ച് വലിയൊരു കാര്യമാണ്. അത്തരത്തിലൊരു വലിയ സന്തോഷത്തിലാണ് മിനിസ്ക്രീൻ താരം സജിൻ ഇപ്പോൾ കടന്നുപോകുന്നത്. സ്വാന്തനം എന്ന ഹിറ്റ് പരമ്പരയിലെ ശിവൻ എന്ന കഥാപാത്രത്തിലൂടെയാണ് സജിൻ ഇപ്പോൾ മലയാളികൾക്ക് കൂടുതൽ പരിചിതമാകുന്നത്. പരമ്പരയിലെ കേന്ദ്രകഥാപാത്രമായ ശിവനിലൂടെ താരം ആരാധകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ് .മിനിസ്ക്രീനിലെ റേറ്റിംഗ് ഉള്ള ഒരു പരമ്പര കൂടിയാണ് സാന്ത്വനം.
നടിയായ ഷഫ്നയുടെ ഭർത്താവ് കൂടിയാണ് സജിൻ. പ്ലസ്ടു എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും വേണ്ടത്ര അവസരങ്ങൾ സജിന് ലഭിച്ചിരുന്നില്ല , അഭിനയത്തോടുള്ള മോഹം അടങ്ങാത്ത ആയിരുന്നു പിന്നീട്. തമിഴ് പരമ്പരകളിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, അങ്ങനെയിരിക്കെയാണ് മലയാളം മിനിസ്ക്രീൻ പരമ്പരയിലേക്ക് വരുന്നത് എന്നും പറയുന്നു.
ശിവനെ ഒരു പിഴവുകളില്ലാതെ മനോഹരമാക്കി സീരിയൽ രംഗത്ത് പുത്തൻ താരോദമായിരിക്കുകയാണ് ഈ യുവ താരം, പുതുമുഖങ്ങളെ അണിനിരത്തി തയ്യാറാക്കിയ ‘‘പ്ലസ് ടു എന്ന സിനിമയിൽ അഭിനയിച്ചത് 10 വർഷം മുമ്പാണ്. വലിയൊരു കാത്തിരിപ്പിന് ശേഷമാണ്അവസരങ്ങൾ ലഭിച്ചത് ,ഇത്രയും വലിയ ഒരു സ്വീകാര്യത പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം എന്ന് സജിൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സാന്ത്വനത്തിലെ അണിയറ പ്രവർത്തകരെ ഭാര്യ ഷഫ്നയ്ക്ക് നേരത്തെ പരിചയമുണ്ട്. അങ്ങനെയാണ് തനിക്ക് സീരിയലിലേക്ക് ഉള്ള അവസരം ലഭിച്ചത് ,അവൾ തൻറെ ജീവിതത്തിലെ ഭാഗ്യമാണെന്നും സജിൻ പറഞ്ഞു, ഇരുവരും തമ്മിൽ പ്രണയിച്ചാണ് വിവാഹം ചെയ്തത്. മതപരമായ പ്രശ്നങ്ങൾ കൊണ്ട് വീട്ടിൽ ഒരുപാട് എതിർപ്പുകൾ ആദ്യം ഉണ്ടായിരുന്നു .ഇപ്പോൾ അതെല്ലാം മാറി വരികയാണെന്നും സജിൻ പറഞ്ഞു