Friday, April 19, 2024
HomeMalayalamFilm Newsഹിറ്റ് സംവിധായകന്റെ സിനിമയിലൂടെ സൂര്യയുടെ മകൻ ദേവ് അരങ്ങേറ്റം കുറിക്കുന്നുവോ?

ഹിറ്റ് സംവിധായകന്റെ സിനിമയിലൂടെ സൂര്യയുടെ മകൻ ദേവ് അരങ്ങേറ്റം കുറിക്കുന്നുവോ?

സൂരറൈ പോട്’, ‘ജയ് ഭീം’, ‘എതർക്കും തുനിന്ദവൻ’ എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം തമിഴകത്തിലെ പ്രിയപ്പെട്ട നടൻ സൂര്യ തൻറെ അടുത്ത ചിത്രത്തിലെ തിരക്കുകളിലാണ് ഇപ്പോൾ . ‘സൂര്യ 41’ന്റെ ഷൂട്ടിംഗ്കന്യാകുമാരിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം ബാനറായ 2ഡി എന്റർടെയ്ൻമെന്റിൽ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ബാലയാണ്. ഈ അടുത്ത ദിവസം കന്യാകുമാരി യിൽ വച്ച് നടന്ന ഷൂട്ടിങ്ങിന് സെറ്റ് പൊളിച്ചു നീക്കാതെവീട്മത്സ്യത്തൊഴിലാളികൾക്ക് നൽകി എന്ന വാർത്തയും പുറത്തു വന്നിരുന്നു . ഇതിനു സൂര്യയ്ക്ക് നിരവധി ആരാധകരായിരുന്നു കയ്യടികൾ നൽകി രംഗത്തെത്തിയത് ,ചിത്രത്തിൽ നായികയായി എത്തുന്നത് കൃതി ഷെട്ടിയാണ്.

കോളിവുഡിൽ തിളങ്ങി നിന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും ,ഇരുവരും 16 വർഷമായി സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ്. ഇരുവർക്കും ഒരു മകനും മകളും ആണുള്ളത്, സൂര്യ ഒരു താര കുടുംബത്തിൽ നിന്ന് വന്ന വ്യക്തിയാണ്, കുടുംബാംഗങ്ങളെല്ലാം പ്രേക്ഷകർക്ക് വളരെ പരിചിതമാണ്, ഈയടുത്തായി സൂര്യയുടെ മകൻ ദേവും അഭിനയ ജീവിതത്തിലേക്ക് കടക്കുകയാണ് എന്ന സൂചനയാണ് നൽകുന്നത്.

കോമാലി’ ഫെയിം പ്രദീപ് രംഗനാഥനൊപ്പം ദേവുമൊത്തുള്ള ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. യുവസംവിധായകൻ ഒരു രംഗം വിശദീകരിക്കുന്ന ചിത്രം കാണാം . പ്രദീപ് രംഗനാഥന്റെ പുതിയ ചിത്രത്തിലാണ് ദേവ് ആദ്യമായി അഭിനയിക്കുന്നതെന്ന വാർത്തകളാണ്  പുറത്തു വന്നത്.  എന്നാൽ ഇതിൻറെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments