Saturday, April 20, 2024
HomeMalayalamബ്രാൻഡ്-ന്യൂ ഓഡി ക്യൂ 7 സ്വന്തമാക്കി അദിതി റായ് ഹൈദരി !!!

ബ്രാൻഡ്-ന്യൂ ഓഡി ക്യൂ 7 സ്വന്തമാക്കി അദിതി റായ് ഹൈദരി !!!

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിയാണ് അദിതി റായ് ഹൈദരി. കിടിലൻ ലുക്ക് കൊണ്ടും അഭിനയ മികവുകൊണ്ടും താരം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ യാത്രകൾക്ക് കൂട്ടായി നടി വീട്ടിലേക്ക് പുതിയൊരു ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ്. ബ്രാൻഡ്-ന്യൂ ഓഡി ക്യൂ 7 ആണ് താരം വാങ്ങിയിരിക്കുന്നത്.

ഔഡിയുടെ മുംബൈ വെസ്റ്റ് ഷോറൂമിന്റെ ഔദ്യോഗിക അക്കൗണ്ട് വഴി അദിതി റാവു ഹൈദരി കാറിന്റെ താക്കോൽ സ്വീകരിക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത്  .ഷോറൂമിലെത്തിയപ്പോൾ ചുവന്ന കുർത്ത ധരിച്ചുകൊണ്ട് പൂജ ചെയ്യുന്നതും കാറിന്റെ ഹുഡിൽ ചന്ദനം പുരട്ടുന്നതും ചിത്രങ്ങളിൽ കാണാം.

നിരവധി പേരാണ് താരത്തിന്റെ പുതിയ സന്തോഷത്തിൽ പങ്കു ചേർന്ന ആശംസകളുമായി രംഗത്തെത്തിയത്. ഔഡിയുടെ മുംബൈ വെസ്റ്റ് ഷോറൂം അതിഥി താക്കോൽ സ്വീകരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആശംസകളും നൽകിയിട്ടുണ്ട്. “പുതിയ #AudiQ7 ഔഡി മുംബൈ വെസ്റ്റ് ബഹുമുഖ ആഡംബര എസ്‌യുവി സ്വന്തമാക്കിയതിന് അഭിനന്ദനങ്ങൾ @aditiraohydari. #Quattro കുടുംബത്തിലേക്ക് സ്വാഗതം.” എന്നായിരുന്നു കമ്പനിയിൽ യാത്രകൾക്ക് ആശംസകൾ നൽകിയത് ,മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻ ദുൽഖർ സൽമാനും അതിഥിയും കേന്ദ്രകഥാപാത്രമായി എത്തിയ എസി നാമികയാണ് അദിഥിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments