Tuesday, April 16, 2024
HomeMalayalamബോളിവുഡ് സുന്ദരിമാർക്കിടയിൽ ഐശ്വര്യ ലക്ഷ്മിയും ! ''ക്ലാസിഹോട്ട്'' എന്ന് സോഷ്യൽ മീഡിയ

ബോളിവുഡ് സുന്ദരിമാർക്കിടയിൽ ഐശ്വര്യ ലക്ഷ്മിയും ! ”ക്ലാസിഹോട്ട്” എന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടി ഐശ്വര്യ ലക്ഷ്മി യുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൗൺ ടൗൺ മിറർ ഇന്ത്യ എന്ന മാഗസിനുവേണ്ടി കവർ ഗേളായി താരം എത്തിയതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. ഇതുവരെ കാണാത്ത ലുക്കിലാണ് നടി ചിത്രങ്ങളിൽ തിളങ്ങിയത്. ബോളിവുഡിലെ പ്രമുഖ താരങ്ങൾ കവറു ചിത്രമായി വരുന്ന മാഗസിനാണ് ഡൗൺ ടൗൺ മിറർ ഇന്ത്യ .ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

മോഡലിംഗ് രംഗത്തുനിന്നാണ് നടി അഭിനയരംഗത്തേക്ക് വരുന്നത് ‘മലയാളത്തിൽ ശ്രദ്ധ നേടി കൊടുത്ത ചിത്രം ആഷിക് അബു സംവിധാനം ചെയ്ത മായാനദി ആയിരുന്നു .ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു, അതിനുമുൻപ് താരം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായികയായി അഭിനയിച്ചത്.

മലയാളത്തിലും ഇപ്പോൾ തമിഴിലും തെലുങ്കിലും താരം നിരവധി ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. എല്ലാം സൂപ്പർ താരങ്ങളോടൊപ്പം സൂപ്പർ സംവിധായകരോടൊപ്പം ആണ് ഐശ്വര്യ അഭിനയിക്കുന്നത്. ഐശ്വര്യ ലക്ഷ്മി അടുത്തിടെ നിർമ്മാണ രംഗത്തേക്ക് പ്രവേശിച്ച വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. നിർമ്മാണ സംരംഭമായ ‘ഗാർഗി’ യെ കുറിച്ചുള്ള വാർത്തയായിരുന്നു പുറത്ത് വിട്ടത് ,സായ് പല്ലവിയുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. പോസ്റ്റർ ലോഞ്ച് ചെയ്തുകൊണ്ട് “നിർമ്മാതാവ്” എന്ന നിലയിൽ എന്റെ ആദ്യ ചിത്രമാണിതെന്ന് ഭാവിയിലും ഇത്തരം വിസ്മയിപ്പിക്കുന്ന കഥകളുടെ ഭാഗമാകാൻ എനിക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും എഴുതിയിരുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments