Thursday, April 25, 2024
HomeMalayalamഫിറ്റ്നസ് വളരെ പ്രധാനം !!! വർക്കൗട്ട് വീഡിയോയുമായി ഐശ്വര്യ ലക്ഷ്മി

ഫിറ്റ്നസ് വളരെ പ്രധാനം !!! വർക്കൗട്ട് വീഡിയോയുമായി ഐശ്വര്യ ലക്ഷ്മി

മോഡലിംഗ് രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് കടന്നു വന്ന ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യലക്ഷ്മി.പ്രൊഫഷണലി ഒരു ഡോക്ടറായ ഐശ്വര്യ തിളങ്ങിയത് അഭിനയലോകത്ത് ആണെന്ന് മാത്രം. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ സജീവമായി ,പിന്നീട് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം നിരവധി ആരാധകരെയാണ് ഐശ്വര്യയ്ക്ക് നേടിക്കൊടുത്തത്. പിന്നീട് ഒരുപിടി നല്ല മലയാള ചിത്രങ്ങളുടെ ഭാഗമായി ,അതിനുശേഷം താരം തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് കടന്നു.

ഫിറ്റ്നസിന്റെ കാര്യത്തിലും സൗന്ദര്യത്തിന് റ കാര്യത്തിലും ഏറെ ശ്രദ്ധചെലുത്തുന്ന ഐശ്വര്യയുടെ ഏറ്റവും പുതിയ വർക്ക് ഔട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഫിറ്റ്നസ് ജേർണി ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയെടുത്തത് ,ഡെർമറ്റോളജിസ്റ്റ് ആയ ഐശ്വര്യ ഇടയ്ക്ക് ആരാധകർക്ക് ബ്യൂട്ടി ടിപ്സ് കളും പറഞ്ഞു കൊടുത്തുകൊണ്ട് രംഗത്ത് എത്താറുണ്ട്.

തമിഴിൽ ധനുഷ് നായകനായ ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെ താരം വീണ്ടും ശ്രദ്ധപിടിച്ചുപറ്റി. തമിഴിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായ ഐശ്വര്യയ്ക്ക് നിരവധി പ്രോജക്ടുകൾ ആണ് ഇപ്പോൾ കയ്യിൽ ഉള്ളത്.

 

View this post on Instagram

 

Shared post on

RELATED ARTICLES
- Advertisment -

Most Popular

Recent Comments