Thursday, April 25, 2024
HomeMalayalamFilm Newsമലയാളത്തിൽ നിന്നും വ്യത്യസ്തമാണ് ബോളിവുഡിലെ തിരക്കഥ :  ദൃശ്യം 2 നെക്കുറിച്ച്  അജയ്...

മലയാളത്തിൽ നിന്നും വ്യത്യസ്തമാണ് ബോളിവുഡിലെ തിരക്കഥ :  ദൃശ്യം 2 നെക്കുറിച്ച്  അജയ് ദേവ്ഗൺ

അജയ് ദേവ്ഗണും രാകുൽ പ്രീത് സിംഗും അമിതാബച്ചനും  കേന്ദ്രകഥാപാത്രമായി എത്തുന്ന റൺവേ 34 ന്റെ വിശേഷങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും വരുന്നത്, ചിത്രം ഏപ്രിൽ 29 നാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് അജയ് ദേവഗൺ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദൃശ്യം 2 ചിത്രത്തെക്കുറിച്ചും വെളിപ്പെടുത്തി . വരാനിരിക്കുന്ന മിഡ്-എയർ ത്രില്ലറിനെ ക്കുറിച് താരം സംസാരിക്കുന്നതിനിടെയാണ് ദൃശ്യം 2 വിലെ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.  2015 ലെ കൾട്ട് മലയാളം ബ്ലോക്ക്ബസ്റ്റർ ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന്റെ റീമേക്ക് ആകാംഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത് .

ദൃശ്യം ടു എപ്പോഴാണ് റിലീസ് ചെയ്യുന്നത് എന്നും മോഹൻലാൽ നായകനായ ചിത്രത്തിൽ നിന്ന് എത്രത്തോളം  സാമ്യതയും  വ്യത്യാസവും ഉണ്ടെന്നും താരം വെളിപ്പെടുത്തി.
ദൃശ്യം 2 ഈ വർഷം തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിത്രത്തിൽ അണിയറപ്രവർത്തകർ കുറച്ചു മാറ്റം വരുത്തിയിട്ടുണ്ട് എന്നും പക്ഷേ ചിത്രത്തിന്റെ കാതലും അതിന്റെ പ്രധാന സത്തയും അതേപടി നിലനിർത്തിക്കൊണ്ടാണ് ചിത്രം പൂർത്തിയാക്കുന്നത് എന്നും വ്യക്തമാക്കി.

അതേ അഭിമുഖത്തിൽ, പാൻ-ഇന്ത്യ സിനിമകൾ എന്ന് വിളിക്കപ്പെടുന്ന തെന്നിന്ത്യൻ സിനിമകളിൽ നിന്ന് ബോളിവുഡ് ഭീഷണി നേരിടുന്നുണ്ടോ എന്നും താരം സംസാരിച്ചു ,സൗത്ത് ഇന്ത്യൻ , ബോളിവുഡ് എന്നീ മാറ്റങ്ങൾ വരുത്താതെ എല്ലാ സിനിമയും ഇന്ത്യൻ സിനിമയായി കാണണമെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി .

RELATED ARTICLES
- Advertisment -

Most Popular

Recent Comments