മലയാള സിനിമയുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ് നോടുള്ള അതേ ഇഷ്ടം തന്നെയാണ് മകൾ അലംകൃതയ്ക്കും മലയാളികൾ നൽകുന്നത്.അല്ലി എന്ന് സ്നേഹത്തോടെ വിളിക്കുന്ന അലംകൃത യും അച്ഛനെയും അമ്മയെയും പോലെ തന്നെ നല്ല വായനാ ശീലം ഉള്ള വ്യക്തിയാണ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ആയിരുന്നു പൃഥ്വിരാജും ഭാര്യ സുപ്രീയയും അലങ്കൃത എഴുതിയ കുറച്ചു കവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മകളുടെ സന്തോഷത്തിന് ക്രിസ്മസ് സമ്മാനമായി സുപ്രിയ കവിത എല്ലാം കൂട്ടിച്ചേർത്തുകൊണ്ട് ഒരു പുസ്തകം തയ്യാറാക്കിയിരുന്നു. പക്ഷേ സുഹൃത്തുക്കൾക്കും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം വായിക്കാൻ വേണ്ടി പ്രസിദ്ധീകരിച്ചത് ആയിരുന്നു എന്നായിരുന്നു സുപ്രിയ പ്രേക്ഷകരോട് പങ്കുവെച്ചത്. അന്ന് നിരവധി ആളുകളായിരുന്നു ബുക്ക് പ്രസിദ്ധീകരിക്കണമെന്നും തങ്ങൾക്ക് വായിക്കാൻ ആഗ്രഹമുണ്ടെന്നും ആഗ്രഹം പ്രകടിപ്പിച്ചത്.
ഇപ്പോൾ ആരാധകർ ചോദിച്ചതിന് ഉത്തരം നൽകി നടൻ പൃഥ്വിരാജ്
രംഗത്തെത്തിയിരിക്കുകയാണ്, നിങ്ങളിൽ പലരും ഒരു കോപ്പി വേണം എന്ന് ആവശ്യപ്പെട്ടപ്പോൾ,അല്ലിയുടെ പുസ്തകം ചോദിച്ച എല്ലാവർക്കും വാങ്ങാൻ അവസരം ‘ആമസോണിൽ ലഭ്യമാക്കിയിട്ടുണ്ട് എന്നായിരുന്നു പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന അച്ഛനും അമ്മയ്ക്കും ആശംസകൾ എന്നായിരുന്നു നിരവധിപേർ സോഷ്യൽ മീഡിയയിൽ പോസ്റ്റിന് താഴെ കമൻറുകൾ ആയി എത്തിയത്. ക്രിസ്മസ് ദിനത്തിൽ ഞാൻ അല്ലിയുടെ കവിതാ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ നിങ്ങളിൽ പലരും ഒരു കോപ്പി വേണം എന്ന് ആവശ്യപ്പെട്ടു. അല്ലിയുടെ പുസ്തകം ചോദിച്ച എല്ലാവർക്കും വാങ്ങാൻ ഇപ്പോൾ ആമസോണിൽ ലഭ്യമാണ്.