Wednesday, April 24, 2024
HomeMalayalam180 തുണി കഷണങ്ങളും  3000 മണിക്കൂർ സമയവും: ആലിയയുടെ ലഹങ്കയുടെ വിശേഷങ്ങൾ

180 തുണി കഷണങ്ങളും  3000 മണിക്കൂർ സമയവും: ആലിയയുടെ ലഹങ്കയുടെ വിശേഷങ്ങൾ

ബോളിവുഡ് ഏറെ ആഘോഷിച്ച താരവിവാഹങ്ങളിൽ ഒന്നായിരുന്നു രൺബീറിന്റെ യും ആലിയഭട്ടിന്റെയും. വിവാഹത്തിന്റെ ആഘോഷങ്ങൾ ഇതുവരെയും ബോളിവുഡിൽ അവസാനിച്ചിട്ടില്ല. ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.ആലിയ മെഹന്ദിക്ക് ധരിച്ച ലെഹംഗയുടെ വിശേഷങ്ങളാണ് ഇപ്പോൾ  ഫാഷൻ ലോകത്ത് വൈറൽ. ഇന്ത്യയുടെ വസ്ത്രവൈവിധ്യം നിറയുന്നതാണ് ഈ ലെഹങ്കയുടെ സ്റ്റൈൽ എന്നാണ് പ്രമുഖ ഫാഷിസ്റ്റുകൾ ഒക്കെ അഭിപ്രായപ്പെടുന്നത്.

കശ്മീര്‍, ബനാറസ്, ഗുജറാത്ത്, കാഞ്ചീപുരം എന്നിവടങ്ങളിൽ നിന്നുൾപ്പടെ ഇന്ത്യയുടെ ഓരോ കോണുകളില്‍ 180 തുണി കഷണങ്ങൾ കൊണ്ടാണ് ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ലഹങ്ക അണിയിച്ചൊരുക്കിയത്.വിവാഹത്തിൻ റ പൂക്കൾക്കും ആഭരണങ്ങൾക്കും എല്ലാംഒരുപാട്പ്രത്യേകതകളുണ്ടായിരുന്നു. വിവാഹ ദിനത്തിൽ  അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ ഫാഷൻ ലോകത്ത് ഏറെ ചർച്ചയായിരുന്നു.

ചടങ്ങിന് ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത് കുറിപ്പ് ഇങ്ങനെ:മെഹന്ദി എന്തോ സ്വപ്നം കണ്ടത് പോലെയായിരുന്നു.സ്നേഹം, കുടുംബം, ഞങ്ങളുടെ മനോഹരമായ ഉറ്റ സുഹൃത്തുക്കൾ, ധാരാളം ഫ്രഞ്ച് ഫ്രൈകൾ, ലഡ്‌കെവാലകളുടെ സർപ്രൈസ് പ്രകടനം, അയാൻ ഡിജെ പ്ലേ ചെയ്യുന്നു, മിസ്റ്റർ കപൂർ സംഘടിപ്പിച്ച ഒരു ബിഗ് സർപ്രൈസ് (എന്റെ പ്രിയപ്പെട്ട കലാകാരൻ എന്റെ പ്രിയപ്പെട്ട ഗാനങ്ങൾ അവതരിപ്പിച്ചു) എന്നിവ നിറഞ്ഞ ഒരു ദിവസമായിരുന്നു അത്. എല്ലാത്തിനുമുപരി, സന്തോഷകരമായ കണ്ണുനീർ, എന്റെ ജീവിതത്തിന്റെ സ്നേഹത്തോടെയുള്ള ശാന്തമായ, ആനന്ദകരമായ നിമിഷങ്ങൾ. ദിവസങ്ങളുണ്ട്.പിന്നെ ഇതുപോലുള്ള ദിവസങ്ങളുണ്ട്!

RELATED ARTICLES
- Advertisment -

Most Popular

Recent Comments