ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായ വാർത്തയാണ് ബോളിവുഡ് എങ്ങും ആഘോഷമാക്കുന്നത് .നീണ്ട അഞ്ചുവർഷത്തെ സുഹൃത്ത് ബന്ധമാണ് പ്രണയത്തിലേക്കും ഒടുവിൽ വിവാഹ ബന്ധത്തിലേക്കും ആയത്. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം അടങ്ങിയ വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. വിവാഹ ആഘോഷത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തന്നെ പുറത്തുവിട്ടിരുന്നു.
കല്യാണങ്ങൾക്ക് ഒക്കെ വസ്ത്രാലങ്കാരം ഒരുക്കി വാർത്തകളിൽ ഇടം നേടാറുള്ള ഡിസൈനർ സബ്യസാചി ഡിസൈന്‍ ചെയ്ത ഐവറി നിറമുള്ള വിവാഹ വസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിൽഅണിഞ്ഞത്.രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍, സഹോദരി റിദ്ദിമ കപൂര്‍, സംവിധായകരായ കരണ്‍ ജോഹര്‍, അയാന്‍ മുഖര്‍ജി, ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീന്‍ ഭട്ട്, കരീന കപൂര്‍, കരീഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങി ആലിയയുടെയും രണ്‍ബീറിന്റെയും വളരെ വളരെ അടുത്ത ബന്ധമുള്ള ആളുകളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
കുറച്ചധികം നാളുകളായി താരങ്ങൾ വിവാഹ കഴിക്കാൻ പോവുകയാണ് എന്ന് വാർത്തകൾ പറത്തുവി ടുന്നുണ്ടായിരുന്നു ,പക്ഷേ കഴിഞ്ഞ ദിവസങ്ങളിലാണ് ഒഫീഷ്യലായി ഈ വാർത്ത പുറത്ത് വിട്ടത്.കഴിഞ്ഞ ദിവസം നടന്ന മെഹന്തി, സംഗീത് ചടങ്ങുകളിലും താരങ്ങളുടെ ഏറ്റവും അടുത്ത് കുടംബാംഗങ്ങളും സുഹൃത്തുക്കളുമാത്രമാണ് പങ്കെടുത്തത്. സംവിധായകന്‍ കരണ്‍ ജോഹറാണ് ആലിയയ്ക്ക് ആദ്യം മൈലാഞ്ചി ചാര്‍ത്തിയത്.
ആലിയയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് കരൺ ജോഹർ.താരങ്ങൾക്കുള്ള വിവാഹത്തിൻറെ വിരുന്ന് ഇരുവരും ഒരുക്കിയിട്ടുണ്ട് ,ഞായറാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസിലാണ് വിവാഹ വിരുന്ന് നടക്കുക എന്നതാണ് പുറത്തുവരുന്ന പുതിയ പുതിയ വിവരം