Friday, March 29, 2024
HomeMalayalamദൈവം നേരിട്ട് തന്ന ഗിഫ്റ്റ്  :ബിഎംഡബ്ല്യു കാർ  സ്വന്തമാക്കി സീരിയൽ താരം ആലീസ് ക്രിസ്റ്റി

ദൈവം നേരിട്ട് തന്ന ഗിഫ്റ്റ്  :ബിഎംഡബ്ല്യു കാർ  സ്വന്തമാക്കി സീരിയൽ താരം ആലീസ് ക്രിസ്റ്റി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരമാണ്ആലീസ് ക്രിസ്റ്റി. താരത്തിന്റെ വിവാഹ വാർത്തയും വിശേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പുതിയ ഒരു സന്തോഷം തങ്ങൾക്ക് ലഭിച്ചിരിക്കുകയാണ് എന്ന് ആലീസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. യാത്രക്ക് കൂട്ടായി താരം ഏറ്റവും പുതിയ വാഹനം വാങ്ങിയ സന്തോഷവാർത്തയാണ് ആരാധകരെ അറിയിച്ചത്. ആഡംബര കാറായ ബി ഡബ്ലിയു  പുതിയ മോഡൽ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ദൈവം തന്ന ഗിഫ്റ്റ് ആണ് ഇതൊന്നും പറഞ്ഞായിരുന്നു താരം ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താരത്തിനെ ഏറ്റവും പുതിയ വിജയത്തിന് ആരാധകർ ആശംസകളുമായി രംഗത്തെത്തി. പത്തനംതിട്ട സ്വദേശിയായ സജിൻ ആണ്  ഭർത്താവ്, വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളൂ . വിവാഹവാർത്ത ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ വാർത്തയായിരുന്നു.

പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു. ,താരത്തിൻറെ വിവാഹം കോവിഡ് ആയതുകൊണ്ട് നീണ്ടുപോവുകയായിരുന്നു,  മൂന്നാം തരംഗം വന്ന സമയത്തായിരുന്നു  വിവാഹം ഉറപ്പിച്ചത് പിന്നീട് നീട്ടിവെക്കുകയായിരുന്നു .

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു കയ്യടി നേടുകയും ചെയ്തു ,ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ നടി  സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിൽ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തും കയ്യടി നേടിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments