സെലിബ്രിറ്റികൾ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പരസ്യത്തേയും പ്രൊഡക്ട്നെയും വളരെ വിശദമായി പഠിച്ചു കൊണ്ട് മാത്രമേ സെലിബ്രിറ്റികൾ ഇതിലേക്ക് ഇറങ്ങാറുള്ളൂ. വർഷങ്ങൾക്ക് മുമ്പ് നടി സായി പല്ലവി ഒരു ഫെയർനെസ് ക്രീമിനെ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല എന്ന് ഉറച്ചു നിന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു .രണ്ടു കോടി പ്രതിഫലം വച്ച് നീട്ടിയെങ്കിലും താരം ആ പരസ്യം ചെയ്യാൻ തയ്യാറായിരുന്നില്ല .ഇപ്പോഴിതാ അതേ വാർത്തയുമായി തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടൻ അല്ലു അർജുൻ രംഗത്തെത്തിയിരിക്കുകയാണ്.
അല്ലു അർജുൻ ഒരു പുകയില കമ്പനിയിൽ നിന്ന് അംഗീകാരത്തിനായി വൻ തുക നിരസിച്ചതായി ഇപ്പോൾ വാർത്ത പുറത്തുവരുന്നു. തൻറെ പരസ്യം കണ്ട് ആരാധകർ അത് കഴിക്കാൻ ആരംഭിച്ചാൽ തനിക്ക് എതിർക്കാൻ സാധിക്കില്ല , അത്തരത്തിലൊരു പ്രവർത്തി താൻകാരണം സമൂഹത്തിന് വെച്ച് നീട്ടില്ല എന്നും താരം വ്യക്തമാക്കി. സിനിമയിലുള്ള പുകവലി ഒരിക്കലും തന്റെ നിയന്ത്രണത്തിൽ അല്ല പുകവലിയുടെ ഉപയോഗത്തെക്കുറിച്ചും അതിന്റെ ആശയത്തിന് താൻ എതിരാണെന്നും സന്ദേശങ്ങൾ പറയാറുണ്ട്, പക്ഷേ സിനിമയിൽ പലപ്പോഴും അത് ഒഴിവാക്കാൻ സാധിക്കാറില്ല താരം വ്യക്തമാക്കി.
നിരവധി ആരാധകരാണ് താരത്തിന്റെ മാതൃകാ പ്രവർത്തിക് കയ്യടികളും ആയി രംഗത്തെത്തിയത്. ഇന്ത്യയിലെ തന്നെ പ്രമുഖ മാധ്യമങ്ങൾ ഒക്കെ ഈ വാർത്ത ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
.