Wednesday, November 29, 2023
HomeMalayalamFilm Newsമൗറീഷ്യസിൽ പോയപ്പോൾ അവിടെ ഉണ്ടായിരുന്നവർ വരെ 'കെമിസ്ട്രി'യിലെ പ്രേതം അല്ലേ എന്ന് ചോദിച്ചിട്ടുണ്ട് : ശില്പ...

മൗറീഷ്യസിൽ പോയപ്പോൾ അവിടെ ഉണ്ടായിരുന്നവർ വരെ ‘കെമിസ്ട്രി’യിലെ പ്രേതം അല്ലേ എന്ന് ചോദിച്ചിട്ടുണ്ട് : ശില്പ ബാല

അവതാരകയായും നടിയായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ശില്പ ബാല. യൂട്യൂബ് ചാനലിൽ കൂടെയാണ് ശില്പ ഇപ്പോൾ ഏറെ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. യൂട്യൂബ് ചാനലിൽ ലക്ഷക്കണക്കിന് സബ്സ്ക്രൈബർസ് ആണ് ഉള്ളത്, വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചാനൽ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ് നടിയെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത്. പതിനാറാമത്തെ വയസ്സിൽ ആണ് താരം കെമിസ്ട്രി എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് .പഠിച്ചതും വളർന്നതുമൊക്കെ താരം ദുബായിൽ ആയിരുന്നു.

നാട്ടിൽ വന്നപ്പോഴാണ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് ,വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തിൽ തന്നെ നേരിട്ട് വിളിക്കുകയായിരുന്നു എന്ന് ശില്പ ചാനലിലൂടെ തുറന്നുപറയുകയാണ്. പലപ്പോഴും ആളുകൾ തന്നെ മനസ്സിലാക്കുന്നത് കെമിസ്ട്രി എന്ന ചിത്രത്തിലെ പ്രേതം അല്ലേ എന്ന് ചോദിച്ചുകൊണ്ടാണ്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ഒരു പക്വതയും ഉണ്ടായിരുന്നില്ല , രണ്ടാമത്തെ ചിത്രമായിരുന്നു കെമിസ്ട്രി .ചിത്രം അന്യഭാഷയിലേക്ക് റീമേക്ക് ചെയ്തതോടെ തന്നെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങി .വിവാഹത്തിനുശേഷം ഹണിമൂണിന് മൗറീഷ്യസിൽ പോയപ്പോഴാണ് തനിക്ക് അത്ഭുതമായ ഒരുകാര്യം ഉണ്ടായത്.

അവിടെ ഉണ്ടായിരുന്ന ഒരു ഡൽഹി സ്വദേശികളായ കപ്പിൾസ് തന്നെ തിരിച്ചറിയുകയും കെമിസ്ട്രി എന്ന ചിത്രത്തിൽ അഭിനയിച്ച പ്രേതം അല്ലേ എന്ന് ചോദിക്കുകയും ചെയ്തു . ചിത്രം അന്യഭാഷയിലേക്ക് വിവർത്തനം ചെയ്തു എന്ന് അറിഞ്ഞത് അപ്പോഴാണ്. ഇപ്പോഴും പലരും തന്നെ തിരിച്ചറിയുന്നത് കെമിസ്ട്രി എന്ന ചിത്രത്തിലെ ആ കഥാപാത്രം കൊണ്ട് തന്നെയാണ്. ഇന്നായിരുന്നെങ്കിൽ ആ കഥാപാത്രം അഭിനയിക്കുമ്പോൾ കൂടുതൽ പക്വത കാണിക്കുമായിരുന്നു , പിന്നീട് സിനിമയിൽ കൂടുതൽ അവസരങ്ങൾ വന്നെങ്കിലും വിദ്യാഭ്യാസവുമായി മുന്നോട്ടുപോവുകയായിരുന്നു. കെമിസ്ട്രി എന്ന ചിത്രം ടിവിയിൽ വന്നാൽ ചമ്മല് കൊണ്ട് താൻ ചാനൽ മാറ്റാ റ് ആണ് പതിവ് എന്ന് നടി പറഞ്ഞു.പക്ഷേ സിനിമ ജീവിതമല്ല തനിക്ക് അവതാരണ രംഗത്ത് ആണ് കൂടുതൽ മികവ് തെളിയിക്കാൻ സാധിക്കുക എന്ന് തിരിച്ചറിഞ്ഞതോടെയാണ് താരം അവതരണ മേഖലയിലേക്ക് മാറിയതെന്നും പറഞ്ഞു. താരത്തിന് ഒരു മകളുമുണ്ട് ,ഭർത്താവ് വിഷ്ണു ഒരു ഡോക്ടറാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments