Friday, April 19, 2024
HomeMalayalamആരാധകർ ഇതുവരെ കാണാത്ത മുഖം!! ബോക്സിങ് റിങ്ങിൽ എതിരാളിയെ ഇടിച്ചുവീഴ്ത്തി അഞ്ചു കുര്യൻ

ആരാധകർ ഇതുവരെ കാണാത്ത മുഖം!! ബോക്സിങ് റിങ്ങിൽ എതിരാളിയെ ഇടിച്ചുവീഴ്ത്തി അഞ്ചു കുര്യൻ

മലയാള സിനിമയിലും അന്യഭാഷാ ചിത്രങ്ങളിലും സജീവമായി നിൽക്കുന്ന താരമാണ് നടി അഞ്ചു കുര്യൻ .പ്രേക്ഷകർക്ക് സുപരിചിതമായ നടിയുടെ പുതിയൊരു മുഖമാണ് ആരാധകർ ഇപ്പോൾ കാണുന്നത്. ബോക്സിങ് റിങ്ങിൽ എതിരാളിയെ അടിച്ചുവീഴ്ത്തിയ അഞ്ജുവിന്റെ പ്രകടനമാണ് ആരാധകർ കാണുന്നത്, ഇൻസ്റ്റഗ്രാമിൽ അഞ്ചു തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ ശ്രദ്ധനേടിയത് ,അഞ്ചുവിന് ഇങ്ങനെയൊരു കഴിവുള്ള കാര്യം അറിയില്ല എന്നായിരുന്നു ആരാധകർ അറിയിച്ചത്.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രത്തിലൂടെയാണ് അഞ്ചു കുര്യൻ മലയാളസിനിമയിൽ തൻറെ കരിയർ ആരംഭിക്കുന്നത്, പിറ്റത്തെ വർഷം നിവിൻ പോളിയും നസ്രിയയും കേന്ദ്രകഥാപാത്രമായി എത്തിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു, താരത്തിനെ വേഷവും ആരാധകർ സ്വീകരിച്ചു. പിന്നീട് നിരവധി ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളും ഒക്കെ അഞ്ചു കുര്യൻ വേഷമിട്ടിരുന്നു.

കവി ഉദ്ദേശിച്ചത്, ഞാൻ പ്രകാശൻ, ഷിബു ,ഓം ശാന്തി ഓശാന ,മേപ്പടിയാൻ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു .ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ജാക്ക് ആൻഡ് ഡാനിയൽ ആണ്, ദിലീപ് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്.
തമിഴിലും നിരവധി ചിത്രങ്ങളുടെ ഭാഗമായ അഞ്ചു തെന്നിന്ത്യൻ സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയആണ്.

 

View this post on Instagram

 

Shared post on

RELATED ARTICLES
- Advertisment -

Most Popular

Recent Comments