Friday, March 29, 2024
HomeMalayalamFilm Newsനാനിയും നസ്രിയ നസീമും മികച്ച പ്രണയജോഡികൾ : 'അന്റെ സുന്ദരനികി' ട്രെയിലർ

നാനിയും നസ്രിയ നസീമും മികച്ച പ്രണയജോഡികൾ : ‘അന്റെ സുന്ദരനികി’ ട്രെയിലർ

മലയാളത്തിലെ പ്രിയപ്പെട്ട നായിക നസ്റിയയും നാനിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അന്റെ സുന്ദരനികി ട്രെയിലർ പുറത്ത്. നാനിയും നസ്രിയ നസീമും ഒന്നിനൊന്നു മികച്ച അഭിനയമാണ് ട്രെയിലർ ലൂടെ പങ്കുവയ്ക്കുന്നത്.
നാനിയും നസ്രിയ നസീമും രണ്ട് വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രണയിതാക്കളായാണ് ചിത്രത്തിലെത്തുന്നത് . റൊമാന്റിക് ഡ്രാമ ജൂൺ 10 ന് റിലീസിന് ഒരുങ്ങുമ്പോൾ, ചിത്രത്തിന്റെ നിർമ്മാതാക്കൾ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോയ്ക്ക് വളരെ മികച്ച അഭിപ്രായങ്ങൾ ലഭിച്ചത്.

ജീവിതത്തിൽ ഒരിക്കലെങ്കിലും യു.എസ്.എയിൽ പോകണമെന്ന് സ്വപ്നം കാണുന്ന അയൽവാസിയായ സുന്ദർ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത് ,ചിത്രത്തിൽ നസ്റിയയുടെ കഥാപാത്രത്തിൻറെ പേര് ലീല തോമസ് എന്നാണ്.

ഇവർ രണ്ടുപേരും യാഥാസ്ഥിതിക കുടുംബങ്ങളിൽ ജനിച്ചുവളർന്ന ആരാണെന്ന് ട്രെയിലറിലൂടെ സൂചിപ്പിക്കുന്നത്, അവരുടെ രണ്ട് മാതാപിതാക്കളും മിശ്രവിവാഹത്തിന് എതിരെ നിൽക്കുന്നവരാണ്, തുടർന്ന് ഇരുവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചിത്രത്തിലെ പ്രമേയം .പോസ്റ്ററും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു ,ചിത്രത്തിലെ ഒരു ഗാനവും പുറത്തുവന്നിരുന്നു, നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments