Saturday, April 27, 2024
HomeMalayalamFilm News#KrishnaIsTruth ഹാഷ്‌ടാഗ് അനാച്ഛാദനം ചെയ്തു അനുപം ഖേർ; 'കാർത്തികേയ 2' ഓഗസ്റ്റ് 12ന് ആഗോള പ്രദർശനത്തിനെത്തും

#KrishnaIsTruth ഹാഷ്‌ടാഗ് അനാച്ഛാദനം ചെയ്തു അനുപം ഖേർ; ‘കാർത്തികേയ 2’ ഓഗസ്റ്റ് 12ന് ആഗോള പ്രദർശനത്തിനെത്തും

കാർത്തികേയ 2ന്റെ ഹാഷ്ടാഗ് അനാച്ഛാദന ചടങ്ങിൽ ഇതിഹാസ താരം അനുപം ഖേർ എത്തി. നായകൻ നിഖിലും നിർമാതാവ് അഭിഷേകും ഒപ്പമുണ്ടായിരുന്നു. #KrishnaIsTruth എന്നതാണ് ഹാഷ്ടാഗ്. സിനിമയുടെ മുദ്രാവാക്യവും അത് തന്നെയാണ്. കാർത്തികേയ2 ഓഗസ്റ്റ് 12ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. അനുപം ഖേറിനും നിഖിലിനുമൊപ്പം അനുപമ പരമേശ്വരൻ എത്തുന്ന ചിത്രമാണ് കാർത്തികേയ 2. നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമാണ് ചിത്രം.

പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. കാർത്തികേയ-2 തുടക്കം മുതലേ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേർ ആണ്.

അഭിനേതാക്കൾ:
നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവർ.

സാങ്കേതിക ടീം:
കഥ-തിരക്കഥ-സംവിധാനം – ചന്തു മുണ്ടേടി, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്സ്, സഹ നിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, നിർമ്മാതാക്കൾ: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ, സംഗീതം: കാലഭൈരവ, ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്, പിആർഒ: ആതിര ദിൽജിത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments