Saturday, April 20, 2024
HomeMalayalam34-ാം പിറന്നാൾ  85,000 വിലയുള്ള ഡ്രസ്സിൽ ആഘോഷിച്ച് അനുഷ്ക ശർമ

34-ാം പിറന്നാൾ  85,000 വിലയുള്ള ഡ്രസ്സിൽ ആഘോഷിച്ച് അനുഷ്ക ശർമ

തന്റെ സ്വകാര്യ ജീവിതം വളരെ സ്വകാര്യമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ബോളിവുഡ് താരമാണ്  അനുഷ്ക ശർമ.  ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും പെൺകുഞ്ഞായ വാമികയ്‌ക്കുമൊപ്പം സ്വകാര്യ സമയം ആസ്വദിക്കാനാണ് അനുഷ്ക ഇപ്പോൾ ഏറെയും സമയവും മാറ്റിവയ്ക്കാറ് ഉള്ളത് .സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് മകൾക്കൊപ്പം സമയം കണ്ടെത്താൻ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അനുഷ്‌ക ശർമ്മ അടുത്തിടെ വ്യക്തമാക്കി.

ഈ വസ്ത്രം കോട്ടൺ-ലിനൻ ഡിസൈൻ ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം ഇപ്പോഴിതാ മുപ്പത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ് .അസഹനീയമായ വേനൽക്കാല കാലാവസ്ഥയ്ക്ക് ഇത് തികച്ചും അനുയോജ്യമാകുന്നു എന്ന കുറിപ്പോടെ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. റൊമാന്റിക് പാസ്തൽ പിങ്ക്, ഗ്രീൻ ഫിനിഷിൽ പൂക്കളുള്ള പാറ്റേണിലാണ് വസ്ത്രം മനോഹരമായി അലങ്കരിച്ചിരിക്കുന്നത്. സ്ലീവ്‌ലെസ് വസ്ത്രത്തിൽ ഒരു വൃത്താകൃതിയിലുള്ള നെക്ക്‌ലൈനും ഫ്‌ളേഡ് ഹെമും ബോഡികോൺ സിൽഹൗറ്റും ഉള്ള ഡിസൈനാണ് ഫ്രോക്ക് നൽകിയിരിക്കുന്നത്.

തൻറെ പിറന്നാൾ ആഘോഷത്തിനായി തെരഞ്ഞെടുത്ത വേഷത്തിന്റെ വില കൊണ്ടാണ് ആരാധകർ ഞെട്ടി തരിച്ചത്.
അനുഷ്‌ക ശർമ്മ തന്റെ 34-ാം പിറന്നാൾ ആഘോഷിച്ചത് 85,000 വിലയുള്ള ഡ്രസ്സിൽ ആണ് എന്നാണ് പാപ്പരാസികൾ കണ്ടെത്തിയത്. പിറന്നാളിന് നിരവധി പേരാണ് താരത്തിന് ആശംസകൾ രംഗത്തേക്ക് എത്തിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments