അപർണ ബാലമുരളി എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോൾ മലയാളികൾക്ക് എന്നല്ല ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് തന്നെ താരത്തെ പരിചയപ്പെടുത്തേണ്ടി വരില്ല. പോയ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം താരം ദിവസങ്ങൾക്ക് മുൻപാണ് ഏറ്റുവാങ്ങിയത്. ഇതിലൂടെ മലയാളികളുടെ അഭിമാനമായി മാറുവാനും അപർണയ്ക്ക് കഴിഞ്ഞു. താരം നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഇനി ഉത്തരം.
സുധീഷ് രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തിൽ ഡോക്ടർ ജാനകി എന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം ദേശീയ പുരസ്കാരം ലഭിച്ചതിനുശേഷം താരം നായികയായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയുടെ പ്രചാരത്തോടനുബന്ധിച്ച് താരം നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ടു വർഷങ്ങൾക്കു മുൻപ് തന്നെ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ താനുമായി ബന്ധപ്പെട്ടിരുന്നു എന്ന് നടി വ്യക്തമാക്കുന്നു. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ദേശീയ പുരസ്കാരവാർത്ത തന്നെ തേടിയെത്തിയത് എന്നും അപർണ പറഞ്ഞു.
വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു അത് എന്നും താരം കൂട്ടിച്ചേർത്തു. തന്നെ ആദ്യമായി ക്യാമറയിൽ പകർത്തിയ രവിച്ചേട്ടൻ ആയിരുന്നു ഈ സിനിമയുടെ ക്യാമറാമാൻ. പുരസ്കാരം ലഭിച്ച വാർത്ത അറിഞ്ഞതിന് പിന്നാലെ താൻ അദ്ദേഹത്തെ പോയി കാണുകയാണ് ഉണ്ടായത്. തൻറെ ഗുരു സ്ഥാനിയനായ ഒരാൾ ആ ഒരു സാഹചര്യത്തിൽ അടുത്തുണ്ടായത് ഭാഗ്യമായി തന്നെയാണ് താൻ കണക്കാക്കുന്നത് എന്നും അപർണ കൂട്ടിച്ചേർത്തു. അതേസമയം പുരസ്കാരം ലഭിച്ചതിനുശേഷം നിരവധി സംവിധായകർ തന്നെ വിളിച്ചിരുന്നു എന്നും താരം വ്യക്തമാക്കി. മുൻപ് പറഞ്ഞുറപ്പിച്ച ചിത്രങ്ങളിലെ വേഷങ്ങൾ ചെയ്യുമോ എന്ന് ചോദിച്ചായിരുന്നു അവർ ബന്ധപ്പെട്ടത്. അങ്ങനെ ചോദിക്കേണ്ട ആവശ്യം എന്താണെന്ന് തനിക്ക് മനസ്സിലാവുന്നില്ല. കാരണം ആത്യന്തികമായി താൻ ഒരു അഭിനേതാവാണ്. പുരസ്കാരം ലഭിച്ചു എന്ന് കരുതി മുൻപ് കമ്മിറ്റി ചെയ്തിരുന്ന ചിത്രങ്ങളിൽ നിന്നും പിന്മാറേണ്ട യാതൊരു ആവശ്യവും താൻ കാണുന്നില്ല എന്നും അപർണ കൂട്ടിച്ചേർത്തു.
അത്തരം ചോദ്യങ്ങൾ തന്നെ വേദനിപ്പിച്ചു എന്നും നടി പറയുന്നു. ചിത്രത്തിൻറെ സെറ്റിൽ താൻ ഏറെ കംഫർട്ടബിൾ ആയിരുന്നു എന്നും അപർണ പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ഏക അഭിനയത്രി താനായിരുന്നു പക്ഷേ തനിക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും തോന്നിയില്ല. താരം വെളിപ്പെടുത്തി.എ ആൻഡ് വി ബാനറിൽ സഹോദരങ്ങളായ വരുൺ, അരുൺ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രവിചന്ദ്രനാണ് ചിത്രത്തിന് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് രഞ്ജിത്ത് ഉണ്ണിയാണ്. ഹൃദയത്തിലൂടെ ശ്രദ്ധ നേടിയ ഹിഷാം അബ്ദുൽ വഹാബ് സംഗീതം നൽകിയ ചിത്രത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ജിതിൻ ഡി കെ ആണ് ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. റിന്നി ദിവാകർ, വിനോഷ് കൈമൾ എന്നിവർ ആണ് പ്രൊഡക്ഷൻ കൺട്രോളർമാർ.