Friday, March 29, 2024
HomeMalayalamമാലിദ്വീപിലെ നീലിമയിൽ സുന്ദരിയായി അപർണ ദാസ്!!! ചിത്രങ്ങൾ

മാലിദ്വീപിലെ നീലിമയിൽ സുന്ദരിയായി അപർണ ദാസ്!!! ചിത്രങ്ങൾ

മലയാള സിനിമയിലും അന്യഭാഷയും തിളങ്ങി നിൽക്കുന്ന താരമാണ് അപർണ. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ അപർണയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറൽ ആയി മാറുന്നത്. ഈ അടുത്ത കാലത്തായി സെലിബ്രിറ്റികൾ ഏറ്റവുമധികം യാത്ര പോകുന്നത് മാലിദ്വീപിലെ കാണ്. അപർണ്ണയും തൻറെ അവധി ആഘോഷം മാലിദ്വീപിലെ കാണ് നടത്തിയിരിക്കുന്നത് .അവിടെനിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം ശ്രദ്ധ നേടിയത്.

ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം മസ്‌കറ്റിൽ ജോലി ജോലി ചെയ്യുന്നതിനിടയിലാണ് താരത്തിന് അഭിനയരംഗത്തേക്ക് അവസരം ലഭിക്കുന്നത്, അപർണയുടെ ടിക് ടോക്ക് വീഡിയോ കണ്ടതിന് ശേഷം, സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലേക്ക് അവസരം ലഭിക്കുകയായിരുന്നു .ആ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു, അങ്ങനെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തി,

പിന്നീടാണ് 2019 ൽ പുറത്തിറങ്ങിയ വിനീത് നായകനായി എത്തിയ മനോഹരം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചത് .താരത്തിനെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിലെത്തുന്നത് ഷറഫുദ്ദീൻ ആണ്. വിജയ്ക്കൊപ്പം തമിഴ് ചിത്രം ബീസ്റ്റ് എന്ന ചിത്രത്തിലും അഭിനയിച് തമിഴകത്തും ശ്രദ്ധപിടിച്ചുപറ്റി

RELATED ARTICLES
- Advertisment -

Most Popular

Recent Comments