Thursday, April 25, 2024
HomeMalayalamരാത്രിയിൽ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? കേരള പോലീസിൻറെ മോശം പെരുമാറ്റം പങ്കുവെച്ച് അർച്ചനകവി

രാത്രിയിൽ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? കേരള പോലീസിൻറെ മോശം പെരുമാറ്റം പങ്കുവെച്ച് അർച്ചനകവി

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവമായ താരമായിരുന്നു അർച്ചനകവി. നിരവധി ചിത്രങ്ങളുടെ ഭാഗമായ അർച്ചന സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇപ്പോൾ വളരെ ആക്ടീവ് ആണ്. ഈ അടുത്തായിരുന്നു താരംസുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ തടഞ്ഞു നിർത്തിയ പൊലീസ് വളരെ മോശമായി പെരുമാറിയ വിവരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നായിരുന്നു പൊലീസിന്റെ ചോദ്യം. വളരെ മോശമായാണ് തങ്ങളോട് കേരള പോലീസ് പെരുമാറിയത് എന്നായിരുന്നു അർച്ചന പോസ്റ്റിലൂടെ പറഞ്ഞത് .

വാക്കുകൾ ഇങ്ങനെ, ‘ഈ സമയത്ത് ഞങ്ങൾ യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബവും മിലോനോയിൽ നിന്ന് തിരിച്ചു തിരിച്ചു വരുന്ന വഴിക്ക് ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു അതുകൊണ്ട് തന്നെ വളരെ പരുക്കൻ ഭാഷയിലായിരുന്നു പോലീസ് സംസാരിച്ചത്. വളരെ മോശമായി തന്നെയാണ് ഞങ്ങൾക്ക് തോന്നിയത്, ഒട്ടും സുരക്ഷിതമല്ലാത്ത പോലെ അനുഭവപ്പെടുകയും ചെയ്തു ,വീട്ടിൽ പോവുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നായിരുന്നു ചോദിച്ചത് ,ചോദിക്കുന്നതിനു തെറ്റൊന്നുമില്ല പക്ഷേ അത്തരത്തിൽ പരുക്കൻ ഭാഷയിൽ ചോദിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല എന്ന് അർച്ചനകവി പോസ്റ്റിലൂടെ പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments