Thursday, April 18, 2024
HomeMalayalamഇതെന്റെ വിഷു 2022: മോഡേൺ ലുക്കിൽ ആര്യ : ചിത്രങ്ങളിതാ

ഇതെന്റെ വിഷു 2022: മോഡേൺ ലുക്കിൽ ആര്യ : ചിത്രങ്ങളിതാ

നടിയായും അവതാരികയായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ ആയിരുന്നു ആര്യ ജനശ്രദ്ധ നേടിയെടുത്തത്. ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ആര്യ മലയാളസിനിമയിൽ ചെറിയ കഥാപാത്രങ്ങളൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ അതിലും ശ്രദ്ധ നേടിയെടുത്തത് ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. മത്സരാർത്ഥിയായി അവസാനം വരെ നിൽക്കുകയും ചെയ്തു, മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും താരത്തിന് നിരവധി വിമർശകരെയും ലഭിച്ചിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.’വിഷു 2022′ എന്ന ക്യാപ്റ്റനോട് കൂടിയാണ് താരം ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.കറുപ്പ് സെറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് താരത്തെ ഫോട്ടോയിൽ വന്നിരിക്കുന്നത് ,വിവേക് മേനോൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.എല്ലാവർക്കും വിഷു ആശംസകൾ നേർന്നു ആര്യ പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധി പേരാണ് തിരിച്ചും ആശംസകൾ അറിയിച്ചിരിക്കുന്നത്.

കലാ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും താരം ഒരു ബിസിനസ്സുകാരി കൂടിയാണ്, സ്വന്തമായൊരു ബൊട്ടിക്കും ഉണ്ട് ,പരസ്യങ്ങളിലും താരം തന്നെയാണ് മോഡലായി എത്താറുള്ളത് ഒരു മകളാണ് ഉള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments