അവതാരകയായി വന്ന് മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കി ആയാണ് അശ്വതി കരിയർ ആരംഭിച്ചത് ,പിന്നീടാണ് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത കോമഡി പരിപാടിയിലൂടെ അവതാരികയായി വന്ന് വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു നിരവധി ആരാധകരെ നേടിയെടുത്തത് .പിന്നീട് ഫ്ലവേഴ്സിൽ തന്നെയുള്ള ചക്കപ്പഴം എന്ന സീരിയൽ താരം അഭിനയിച്ചു.
സീരിയലിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു രണ്ടാമതും ഗർഭിണിയായത്. തുടർന്ന് സീരിയലിൽ നിന്നും ഒഴിവാകുകയായിരുന്നു ,രണ്ടാമത്തെതും പെൺകുട്ടി തന്നെയാണ്, മൂത്ത മകളുടെ പേര് പത്മ എന്നും രണ്ടാമത്തെ മകളുടെ പേര് കമല എന്നുമാണ്. അമ്മമാർക്കുള്ള നിരവധി ടിപ്സുമായി താരം യൂട്യൂബിലും എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് സബ്സ്ക്രൈബ് സിനെയാണ് സ്വന്തമാക്കിയത്.
അശ്വതിയുടെ ഏറ്റവും കൂടുതലുള്ള ആരാധകരും അമ്മമാർ തന്നെയാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു . ഒരു വിമർശകന്റെ കമന്റ് ചൂണ്ടിക്കാണിച്ചു കൊണ്ട് അശ്വതി എഴുതിയ മറുപടിയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്
മര്യാദയ്ക്ക് വേഷം ധരിക്കു എന്ന കമൻറ് ആയിരുന്നു അത്. സ്ത്രീകൾക്ക് ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കുന്നത് കാണുമ്പോൾ ചിലർക്കു ബുദ്ധിമുട്ടുണ്ടാകും സാരമില്ല കാലമൊക്കെ മാറി ഇനി അങ്ങോട്ട് ശീലമായിക്കൊള്ളും എന്നും അശ്വതി സോഷ്യൽ മീഡിയയിൽ മറുപടിഎഴുതി.
പിന്നാലെ ഈ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് നിരവധി പേരായിരുന്നു വാർത്തകൾ എഴുതിയത്. അതിനെതിരെ താരം പ്രതികരിച്ചു വീണ്ടും രംഗത്തെത്തുകയായിരുന്നു.