Thursday, April 25, 2024
HomeMalayalamFilm Newsഅന്ന് എന്റെ കൈ പിടിച്ച്, ബ്രദര്‍ എന്താണിപ്പോള്‍ അഭിനയിക്കാതിരിക്കുന്നതെന്ന് ചോദിച്ചു: ഉണ്ണി നന്മയുള്ള മനസ്സിന്റെ ഉടമയാണെന്ന്...

അന്ന് എന്റെ കൈ പിടിച്ച്, ബ്രദര്‍ എന്താണിപ്പോള്‍ അഭിനയിക്കാതിരിക്കുന്നതെന്ന് ചോദിച്ചു: ഉണ്ണി നന്മയുള്ള മനസ്സിന്റെ ഉടമയാണെന്ന് ബാല

യുവാക്കളുടെ ചോക്ലേറ്റ് ഹീറോ ആണ് ഉണ്ണിമുകുന്ദൻ. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മേപ്പടിയാന്‍ തിയേറ്ററുകളില്‍ 100 ദിവസം പിന്നിട്ട സന്തോഷമാണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൻറെ നൂറാം ദിനാഘോഷം ആണ് കഴിഞ്ഞദിവസം ഗംഭീരമായി നടത്തിയത്. നടൻ ബാലയും ചടങ്ങിൽ പങ്കെടുത്തിരുന്നു . ചടങ്ങിൽവച്ച് ഉണ്ണി മുകുന്ദനെ കുറിച്ച് ബാലപറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ”ഹൺഡ്രഡ് ഡേയ്സ് സെലിബ്രേഷനിൽ നിൽക്കുന്ന ഈ ഒരു അവസരത്തിൽ അടുത്ത ചിത്രവും ഉടൻ തന്നെ തുടങ്ങുമെന്ന് ഒരു സന്തോഷവാർത്ത കൂടി പങ്കുവയ്ക്കുകയാണ്, അതും നൂറുദിവസം എത്തുമെന്നു തന്നെയാണ് തങ്ങളുടെ പ്രതീക്ഷ. താനും അതിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ” എന്നും ബാലാ കൂട്ടിച്ചേർത്തു.

തമിഴകത്തെ പ്രിയപ്പെട്ട നടൻ സൂര്യയുടെ സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ഒരു സിനിമയില്‍ ബാലാ ഇപ്പോൾ ഹീറോ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ആ തിരക്കുകൾ ആയതുകൊണ്ട് തന്നെ മറ്റൊരു പടവും താൻ നിലവിൽ സ്വീകരിച്ചിരുന്നില്ല, ഉണ്ണിമുകുന്ദൻ വിളിച്ചപ്പോൾ താൻ ഉറപ്പു പറഞ്ഞു. അതൊരിക്കലും അദ്ദേഹത്തെ നായകനായി കണ്ടിട്ടില്ല വളരെ നല്ല ഒരു മനുഷ്യനാണ് ഉണ്ണിമുകുന്ദൻ, അതുകൊണ്ട് മാത്രമാണ് താൻ സമ്മതം പറഞ്ഞത് .മാത്രമല്ല ചടങ്ങിൽവച്ച് ഇനി എപ്പോഴാണ് ഉണ്ണിയുടെ കല്യാണം എന്ന് ബാല ചോദിച്ചിരുന്നു.

“കുറച്ച് അധികം കാലങ്ങളായി താൻ ഞാൻ സിനിമയിൽ അത്ര സജീവമായിരുന്നില്ല, ചില പേഴ്സണൽ കാര്യങ്ങൾ കൊണ്ട് താൻ കലാരംഗത്ത് നിന്നും അല്പം വിട്ടുനിന്നിരുന്നു, ആ കാലഘട്ടത്തിൽ എന്തുകൊണ്ടാണ് ഒരു ബ്രേക്ക് എടുത്തത് എന്ന് എന്നോട് ചോദിച്ചിരുന്നു, നിങ്ങളെപ്പോലുള്ള ആളുകൾ ഒക്കെ അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരണമെന്നും അഭിനയിക്കണമെന്നും സിനിമ ഞാൻനിർമ്മിക്കാമെന്നും “ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞിരുന്നു എന്നും ബാല അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments