സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരങ്ങളാണ് ബഷീർ ബഷി യും രണ്ടു ഭാര്യമാരും മക്കളും. ഇവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറുള്ളത്. ബഷീറിൻറെ രണ്ട് ഭാര്യമാരും യൂട്യൂബിലും സജീവമാണ് .മൂത്ത ഭാര്യ സുഹാനയും രണ്ടാമത്തെ ഭാര്യ മഷൂറ യും ലക്ഷക്കണക്കിനു സബ്സ്ക്രൈബ് ഉള്ള ഇൻഫ്ലുവൻസേർസ് ആണ്.
ഇപ്പോഴിതാ മഷൂറ യുടെ അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികത്തിന് നൽകിയ സമ്മാനത്തെ കുറിച്ചാണ് താരങ്ങൾ പ്രേക്ഷകരോട് പങ്കുവയ്ക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് വ്യക്തികളാണ് മാതാപിതാക്കൾ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രണ്ടുപേരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിൽ താരങ്ങൾ ഒരു ആഡംബര കാർ ആണ് സമ്മാനമായി നൽകിയത് .
എല്ലാവരും കീ നൽകുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇതുപോലൊരു മരുമകനെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്നായിരുന്നു ചിത്രത്തിന് താഴെ ഏറെപ്പേരും കമൻറുകൾ നൽകിയത്, ബഷീറിൻറെ രണ്ടാമത്തെ വിവാഹം നടക്കാനുള്ള പ്രധാനപ്പെട്ട കാരണവും മഷൂറ യുടെ മാതാപിതാക്കൾ തന്നെയാണ്.
സുഹാനയുമൊത്ത് വിവാഹം കഴിഞ്ഞ ശേഷം രണ്ട് മക്കൾ ആവുകയും ചെയ്തശേഷമാണ് മഷൂറയെ വിവാഹം കഴിക്കുന്നത് ,രണ്ടാമത്തെ കുഞ്ഞ് ജനിച്ച സമയത്താണ് പ്രണയത്തിലായത്. പിന്നീട് സുഹനയുടെ സമ്മതത്തോടു കൂടി തന്നെയാണ് മഷൂറയേയും വിവാഹം കഴിച്ചത്.
ആഡംബരമായി തന്നെയാണ് ഈ രണ്ടാമത്തെ വിവാഹം നടന്നത്, പിന്നീട് എല്ലാവരും ഒരുമിച്ചായിരുന്നു താമസം, ഈ അടുത്തായിരുന്നു താരം മൂന്നു കോടിയിലേറെ വിലവരുന്ന ഒരു പുതിയ വീട് സ്വന്തമാക്കിയ വിവരവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്, പിന്നാലെയാണ് ഈ ആഡംബരക്കാർ കാർ ഉമ്മയ്ക്കും ബാപ്പയ്ക്കും സമ്മാനമായി നൽകിയത്.