Sunday, September 24, 2023
HomeMalayalamFilm Newsമമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം "ബസൂക", തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന്...

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം “ബസൂക”, തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റ് ത്രില്ലർ

‘കാപ്പ’യുടെ മികച്ച വിജയത്തിന് ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ഡീനോ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. കലാസംവിധാനം – അനീസ് നാടോടി, എഡിറ്റിങ്ങ് – നിഷാദ് യൂസഫ്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.

ടോവിനോ തോമസിന്റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രമാണ് തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. നവാഗതനായ ഡാർവിൻ കുര്യാക്കോസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
പി ആർ ഓ: ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments