Monday, December 4, 2023
HomeMalayalamFilm Newsമമ്മുട്ടി ചിത്രം 'ബസൂക്ക' ! സെക്കൻഡ് ലുക്ക് പുറത്തുവിട്ടു

മമ്മുട്ടി ചിത്രം ‘ബസൂക്ക’ ! സെക്കൻഡ് ലുക്ക് പുറത്തുവിട്ടു

മെ​ഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ​ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’യുടെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു. നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ സെക്കൻഡ് ലുക്കും പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് കൂടുതൽ അപ്ഡേപ്പുകൾ വരും ദിവസങ്ങളിലായി അറിയിക്കും.

സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം മേനോൻ സുപ്രധാന വേഷത്തിലെത്തുന്നു. 

മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. 

‘കാപ്പ’യുടെ വൻ വിജയത്തിന് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. റിലീസിനൊരുങ്ങി നിൽക്കുന്ന ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഈ കൂട്ടുകെട്ടിൽ ഒരുക്കുന്ന സിനിമയാണ്. പിആർഒ: ശബരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments