Thursday, April 25, 2024
HomeMalayalamകുറച്ചു നേരം ആലോചിച്ചു പക്ഷേ ഒരു ക്യാപ്ഷനും കിട്ടിയില്ല :ചിത്രങ്ങളുമായി ഭാവന

കുറച്ചു നേരം ആലോചിച്ചു പക്ഷേ ഒരു ക്യാപ്ഷനും കിട്ടിയില്ല :ചിത്രങ്ങളുമായി ഭാവന

മലയാളത്തിൻറെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട നടി ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പലപ്പോഴും ചിത്രം ഒരു പങ്കു വെക്കുമ്പോൾ രസകരമായ ക്യാപ്ഷനുകൾ ഭാവന നൽകാറുണ്ട്, എന്നാൽ ഇത്തവണത്തെ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട് ,ഒരുപാട് നേരം ചിത്രം നോക്കിയിരുന്നു എന്നും പക്ഷേ ഒരു ക്യാപ്ഷൻ മനസ്സിൽ തെളിഞ്ഞില്ല എന്നുമായിരുന്നു താരം സോഷ്യൽ മീഡിയയിൽ എഴുതിയത്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയത്, ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമൻറുകൾ രംഗത്തെത്തിയത്.നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘എന്റെക്കാക്കൊരു പ്രേമമുണ്ടാർന്നു ‘ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത്. ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷറഫുദ്ദീൻ ആണ്. 2017നായിരുന്നു ഭാവന വിവാഹിതയായത് .

കന്നട നിർമ്മാതാവും നടനുമായ നവീൻ ആണ് ഭാവനയുടെ ഭർത്താവ് ,വിവാഹത്തിനുശേഷം അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, പക്ഷേ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഈ അടുത്ത കാലത്താണ് വരുന്നു എന്ന വാർത്ത പുറത്തുവിട്ടത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്, ഇപ്പോൾ അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് താരം ഒരു ചാനലിന് അഭിമുഖം നൽകിയത് ,താരത്തിന്റെ ജീവിതത്തിൽ അഞ്ചുവർഷത്തിൽ ഉടനീളം നടന്ന മോശപ്പെട്ട അനുഭവങ്ങളെക്കുറിച്ച് ആയിരുന്നു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments