Thursday, April 25, 2024
HomeMalayalamFilm Newsചെയ്ത ജോലിക്കുള്ള അംഗീകാരം കിട്ടുമ്പോൾ വളരെ സന്തോഷം: പുരസ്കാര നിറവിൽ ബിജുമേനോൻ

ചെയ്ത ജോലിക്കുള്ള അംഗീകാരം കിട്ടുമ്പോൾ വളരെ സന്തോഷം: പുരസ്കാര നിറവിൽ ബിജുമേനോൻ

2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു ആരാധകർ ഏറെ കാത്തിരുന്ന വാർത്തയായിരുന്നു ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് .ഇന്ന് വൈകിട്ടാണ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിച്ചത്. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി മലയാളികളുടെ പ്രിയങ്കരിയായ രേവതി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജോജു ജോർജും ബിജു മേനോനുമാണ് മികച്ച നടനുള്ള പുരസ്കാരം നേടിയെടുത്തത്..

ഷറഫുദ്ദീൻ ഉം പാർവതിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് പുരസ്കാരം നേടിയത്. നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം, മധുരം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ആണ് ജോജു ജോർജിന് പുരസ്കാരം നൽകിയത് മലയാളസിനിമയിൽ നീണ്ട വർഷങ്ങളായി മികവുറ്റ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ബിജു മേനോൻ ഇതാദ്യമായാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുന്നത്

പുരസ്കാരത്തിന് നിറവിൽ ബിജുമേനോൻ പറഞ്ഞ കാര്യങ്ങളാണ് വാർത്തകളിലൂടെ പുറത്തുവരുന്നത്. താൻ ചെയ്ത ജോലിക്കുള്ള അംഗീകാരം കിട്ടുമ്പോൾ വളരെ സന്തോഷം തോന്നുന്നു, സംവിധായകൻ കഥ പറഞ്ഞപ്പോൾ ഷറഫുദ്ദീൻ കഥാപാത്രമായിരിക്കും എന്നായിരുന്നു വിചാരിച്ചത് പിന്നീടാണ് കഥാപാത്രം ആണെന്ന് അറിഞ്ഞത് എല്ലാവരുടെയും പിന്തുണയോടെ ചെയ്തു, ഒരു ടീം വർക്കിന്റെ ഫലമാണിത്,” എന്നും ആശംസകൾ അറിയിച്ചവർക്ക് നന്ദിയുണ്ടെന്നും ബിജു മേനോൻ പറഞ്ഞു. ‘

RELATED ARTICLES
- Advertisment -

Most Popular

Recent Comments