Thursday, April 25, 2024
HomeMalayalamFilm Newsമമ്മൂട്ടിയെ കാണാൻ ദുബായിൽ ജനസാഗരം ഒഴുകി! ബുർജു ഖലീഫയിലും തിളങ്ങി സേതുരാമയ്യർ

മമ്മൂട്ടിയെ കാണാൻ ദുബായിൽ ജനസാഗരം ഒഴുകി! ബുർജു ഖലീഫയിലും തിളങ്ങി സേതുരാമയ്യർ

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘സിബിഐ ദ ബ്രെയിനി’നായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ദുബായ് ബുർജ് ഖലീഫയിൽ ചിത്രത്തിൻറെ പ്രമോ റിലീസ് ചെയ്തിരിക്കുകയാണ്. ദുൽഖറിനു ശേഷം മമ്മൂട്ടി ചിത്രമാണ് ഇപ്പോൾ ബുർജു ഖലീഫയിൽ തെളിഞ്ഞത്.

മമ്മൂട്ടി, രഞ്ജിപണിക്കർ ,രമേശ് പിഷാരടി തുടങ്ങിയ ചിത്രവുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകരും ദുബായ്ൽ എത്തിയിരുന്നു . ബുർജ് ഖലീഫക്ക് താഴെ ജന സാഗരങ്ങൾ ആയിരുന്നു മമ്മൂട്ടിയെ കാണാൻ വന്നത്.പ്രമോ തെളിഞ്ഞതും ആരവങ്ങൾ മുഴക്കിയാണ് ആരാധകർ സ്വീകരിച്ചത്. ദുബായ് മലയാളികൾ ഉൾപ്പെടെ മമ്മൂട്ടി ആരാധകരും താഴെ തടിച്ചുകൂടിയിരുന്നു.

മമ്മൂട്ടിയുടെ ‘സിബിഐ’ അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ് .പ്രേക്ഷകർ വളരെയധികം പ്രതീക്ഷയാണ് ചിത്രത്തിൽ നൽകുന്നത് . മെയ്‍ ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രം ‘സിബിഐ 5 ദ ബ്രെയിനി’ന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസം മമ്മൂട്ടിതന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു .രമേഷ് പിഷാരടി പുതിയഉദ്യോഗസ്ഥനായി സേതുരാമയ്യര്‍ക്കൊപ്പമുണ്ടെന്നാണ് മനസിലാകുന്നത്. കൂടാതെ അന്വേഷണ സംഘത്തിൽ രഞ്ജി പണിക്കരും അൻസി ബയും ഉൾപ്പെടെ ഉണ്ട് എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്നത് . തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. മുകേഷ്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments