Friday, September 22, 2023
HomeMalayalamFilm Newsപ്രഥമ മാസ്കോം KD's സെലിബ്രിറ്റി കപ്പ് ഓൺലൈൻ റൈഡേഴ്സ്ന്

പ്രഥമ മാസ്കോം KD’s സെലിബ്രിറ്റി കപ്പ് ഓൺലൈൻ റൈഡേഴ്സ്ന്

സിനിമ,ടീ.വി, മാധ്യമ മേഖലയിലെ പ്രവർത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെർട്ടേണിറ്റിയുടെ കീഴിൽ കേരള ഡയറക്ടേഴ്സ് ഇലവൻ സംഘടിപ്പിച്ച മാസ്കോം KD’s സെലിബ്രിറ്റി കപ്പിൽ ഓൺലൈൻ റൈഡേഴ്സ് ജേതാക്കളായി. ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂർണമെന്റിൽ ഫൈനലിൽ മില്ലീനിയം സ്റ്റാർസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓൺലൈൻ റൈഡേഴ്സ് ടൂർണമെന്റിലെ ചാമ്പ്യന്മാരായത്.

സ്കോർ – മില്ലേനിയം സ്റ്റാർസ് : 135/7
ഓൺലൈൻ റൈഡേഴ്സ് : 136/3(14.5)

ഫൈനൽ മത്സരത്തിൽ 35 പന്തുകളിൽ നിന്ന് പുറത്താക്കാതെ 41 റൺസ് നേടിയ ഷാനിഫ് മരക്കാരാണ് മാൻ ഓഫ് ദി മാച്ച്. ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിൽ നാലിലും മാൻ ഓഫ് ദി മാച്ച് നേടിയ ഷാനിഫ് തന്നെയാണ് മാൻ ഓഫ് ദി സീരീസും നേടിയത്. 189ന് റൺസ് നേടിയ ഓൺലൈൻ റൈഡേഴ്സിന്റെ തന്നെ സുജിത് ഗോവിന്ദൻ ആണ് ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ. ഏഴ് വിക്കറ്റുകൾ സ്വന്തമാക്കിയ കൊറിയോഗ്രാഫേസിലെ അഭിജിത്ത് മികച്ച ബൗളർക്കുള്ള പുരസ്കാരം സ്വന്തമാക്കി. ടൂർണമെന്റിൽ ആദ്യ സെഞ്ചുറി നേടുന്ന താരത്തിന് ഐസ്പെയർ പ്രഖ്യാപിച്ച ഐ ഫോൺ മിലീനിയം സ്റ്റാർസിന്റെ അൻഷാദ് സ്വന്തമാക്കി. മലയാള സിനിമയിലെ പ്രമുഖ നടന്മാരും സംവിധായകരുമായ വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ് എന്നിവർ ചേർന്നാണ് ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഓൺലൈൻ റൈഡേഴ്സിന്റെ ഐക്കൺ പ്ലേയർ ആയ ആന്റണി വർഗീസ്, നടൻ സിജോയ് വർഗീസ്, സാജു നവോദയ, ഷഫീഖ് റഹ്മാൻ, സംവിധായകരായ സേതു, സജി സുരേന്ദ്രൻ, ശ്യാംധര്‍, പ്രൊഡ്യൂസർ ഡോക്ടർ ബാദുഷ, സി.സി.എഫ് പ്രസിഡൻറ് അനിൽ തോമസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. മാസ്കോം ടീ.എം.ടീ, വെസ്റ്റ് ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജി , ഐഡ ഹോം സെൻ്റർ, ഐസ്പെയർ,കിൻ്റർ ഹോസ്പിറ്റൽ,ടാൽ റോപ്പ്,ഹോട്ടൽ നോർത്ത് സെവൻ, റെഡ്ബുൾ, എസ്.ഐ.എം.എസ്,ഗ്രീൻ പ്ലേ സ്പോർട്സ്,സോഫ സ്റ്റോറീസ്,ഐജോസ് നോവാ,ആദി സൂത്ര, കോളജൻ,ഐറാ വെൽനസ്,ലെജൻഡ് സലൂൺ,ഇംഗ്ലീഷ് ട്രീ,മിട്ടാസ് ഫാമിലി സലൂൺ,ക്രൗൺ പ്ലാസ, ക്രിക്കറ്റ് ഷാക്ക് എന്നിവരാണ് ടൂർണമെൻ്റ് സ്പോൺസേഴ്സ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments