Friday, March 29, 2024
HomeMalayalamപ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന കുഞ്ഞാത്തോൽ! വെള്ളാരം കണ്ണുള്ള നടി ചഞ്ചലിനെ മറന്നോ?

പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന കുഞ്ഞാത്തോൽ! വെള്ളാരം കണ്ണുള്ള നടി ചഞ്ചലിനെ മറന്നോ?

എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ യക്ഷിയായി വന്ന് മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ നടിയാണ് ചഞ്ചൽ.
ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം ആകാശപ്പനയില്‍ ഞാന്‍ പണിഞ്ഞുതരും – എന്ന് പാടികൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്ന യക്ഷി കഥാപാത്രമായിരുന്നു താരത്തിന്റെത് .സുന്ദരിയായ യക്ഷി എന്ന രൂപം മനസ്സിൽ വരുമ്പോൾ തന്നെ എല്ലാവർക്കും ചഞ്ചൽ എന്ന പേര് തന്നെയാണ് ഓർമ്മ വരാറ്. 24 വർഷങ്ങൾക്കു മുൻപ് എംടി വാസുദേവൻ ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ കുഞ്ഞാത്തോൽ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയിൽ ഇടം പിടിച്ചത് .ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പക്ഷെ ചഞ്ചലിന് മലയാളസിനിമയിൽ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. മലയാളസിനിമ വേണ്ടവിധം ഉപയോഗിച്ചില്ല എന്ന് തന്നെ പറയാം, കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തി അതിഗംഭീരമായാണ് ചഞ്ചൽ കുഞ്ഞാത്തോലിനെ അവതരിപ്പിച്ചത്.

അഭിനേത്രി എന്നതിനു പുറമേ  നല്ലൊരു നർത്തകി കൂടിയായിരുന്നു ,മിനിസ്ക്രീൻ ഷോകളിലൂടെ അവതാരികയായി വന്നപ്പോഴാണ് ഹരിഹരൻ ശ്രദ്ധിച്ചത് ,അങ്ങനെയായിരുന്നു എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലേക്കുള്ള ക്ഷണം ലഭിച്ചത്. നാലാം വയസ്സില്‍ തന്നെ ചഞ്ചല്‍ നൃത്തം പഠിക്കുവാന്‍ തുടങ്ങിയിരുന്നു. അഭ്യസിച്ചിരുന്നത് ഭരതനാട്യമായിരുന്നു. കലാക്ഷേത്ര വിലാസിനി ആയിരുന്നു താരത്തിന് ഗുരു ,പഠനത്തിന് ശേഷമാണ് താരം മോഡലിംഗ് രംഗത്തേക്ക് വന്നത്. പിന്നീടാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വിവാഹത്തിനുശേഷം വിശേഷങ്ങൾ ഒന്നും ആരും അറിഞ്ഞില്ല.


രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഋഷിവംശം ആയിരുന്നു ചഞ്ചല്‍ അഭിനയിച്ച അവസാനസിനിമ. വിവാഹത്തിനുശേഷം താരം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു ,അവിടെ ഒരു നൃത്ത വിദ്യാലയവും സ്വന്തമായുണ്ട്.രണ്ടു മക്കളാണുള്ളത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments