Monday, May 6, 2024
HomeMalayalamFilm Newsആരുടെയോ പിന്നാലെയാണിവർ; തിയേറ്ററുകളിൽ തീ പടർത്താൻ 'ചാവേർ' എത്തുന്നു, റിലീസ് തിയതി പുറത്ത്

ആരുടെയോ പിന്നാലെയാണിവർ; തിയേറ്ററുകളിൽ തീ പടർത്താൻ ‘ചാവേർ’ എത്തുന്നു, റിലീസ് തിയതി പുറത്ത്

ഒരു ജീപ്പിൽ അഞ്ചുപേർ, ആർക്കോ പിന്നാലെയാണിവരുടെ യാത്ര. നിഗൂഢവും ഉദ്വേഗ ജനകവുമായ ആ യാത്രയുടെ ത്രില്ലും സസ്പെൻസും നിറച്ചുകൊണ്ട് കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേർ’ തിയേറ്ററുകളിലെത്താനൊരുങ്ങുകയാണ്. സെപ്റ്റംബർ 21നാണ് സിനിമയുടെ റിലീസ്. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് മറുപടിയുമായി എത്തിയിരിക്കുന്ന റിലീസ് അനൗൺസ്‍മെന്‍റ് പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്.

ടിനു പാപ്പച്ചൻ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും പ്രധാന വേഷങ്ങളിലെത്തുന്നതിനാൽ തന്നെ ‘ചാവേർ’ ഇതിനകം തന്നെ സിനിമാപ്രേമികള്‍ക്കിടയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. സിനിമയുടേതായി ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററുമൊക്കെ ഏവരും ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. അതിന് പിന്നാലെ എത്തിയിരിക്കുന്ന റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തീപടർത്തിയിരിക്കുകയാണ്.

‘ചാവേറി’ൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കും സോഷ്യൽ മീഡിയ മുമ്പും ഏറ്റെടുത്തിരുന്നു. ടിനു പാപ്പച്ചന്‍റെ മുൻ ചിത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമായിരിക്കും ‘ചാവേർ’ എന്നാണ് ലഭിക്കുന്ന സൂചനകള്‍.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments