Thursday, April 25, 2024
HomeMalayalamFilm Newsചിയാൻ വിക്രത്തിന്റെ ആക്ഷൻ ത്രില്ലർ : കോബ്ര ആഗസ്റ്റ് 11ന് എത്തും

ചിയാൻ വിക്രത്തിന്റെ ആക്ഷൻ ത്രില്ലർ : കോബ്ര ആഗസ്റ്റ് 11ന് എത്തും

കോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കോബ്ര ഓഗസ്റ്റിൽ ബിഗ് സ്‌ക്രീനിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിക്കുന്നു.ആഗസ്റ്റ് 11ന് ലോകമെമ്പാടുമായി ചിത്രം പ്രദർശനത്തിന് എത്തുമെന്നാണു ഒഫീഷ്യലായി അനൗൺസ് ചെയ്യുന്നത്. ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധായകൻ.

സിനിമയുടെ ഒരു വീഡിയോ പങ്കു വെച്ചു കൊണ്ടാണ് ചിത്രത്തിന്റെ നിർമ്മാണ ബാനറായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, കോബ്ര ബിഗ് സ്‌ക്രീനുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചത്. എ ആർ റഹ്മാൻ ആണ് ഈ പ്രൊജക്റ്റിന്റെ സംഗീതസംവിധായകൻ. കെജിഎഫ് എന്ന ബ്രഹ്മാണ്ട ചിത്രത്തിലൂടെ ഇന്ത്യൻ സിനിമ പ്രേക്ഷകർ സ്വീകരിച്ച ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിലെ നായികയായെത്തുന്നത്.

ഇന്ത്യൻ ക്രിക്കറ് താരമായ ഇർഫാൻ പത്താനോടൊപ്പം ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരുമാണ്. ഹരീഷ് കണ്ണൻ ആണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത് . എഡിറ്റിംഗ് നിർവഹിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്.  ചിത്രത്തിൻറെ പി.ആർ.ഒ : എ. എസ് ദിനേശ്, ശബരി എന്നിവരാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments