Thursday, April 18, 2024
HomeMalayalamFilm Newsചിയാൻ വിക്രത്തിന്റെ 'കോബ്ര' ട്രെയിലർ പുറത്തിറങ്ങി; ചിത്രം ആഗസ്റ്റ് 31 ന് തീയേറ്ററുകളിൽ

ചിയാൻ വിക്രത്തിന്റെ ‘കോബ്ര’ ട്രെയിലർ പുറത്തിറങ്ങി; ചിത്രം ആഗസ്റ്റ് 31 ന് തീയേറ്ററുകളിൽ

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം കോബ്ര തീയേറ്ററുകളിലേക്ക്, ചിത്രത്തിനു വേണ്ടിയുളള കാത്തിരിപ്പിൻറ്റെ ആവേശം ഇരട്ടിയാക്കുന്ന ട്രെയിലറാണ് ഇപ്പോൾ പറത്തിറങ്ങിയത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമ്മിച്ച് ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിയാൻ വിക്രം ചിത്രം കോബ്ര, .ഇഫാർ മീഡിയായ്ക്ക് വേണ്ടി റാഫി മതിര കേരളത്തിൽ അവതരിപ്പിക്കുന്നു,ശ്രീ ഗോകുലം മൂവീസ്,ഡ്രീം ബിഗ് ഫിലിംസ്, ഇ ഫോർ എൻറ്റർടൈൻമെൻറ്റ് എന്നിവർ ചേർന്ന് കോബ്ര തീയേറ്ററുകളിൽ എത്തിക്കുന്നു.

എ.ആർ. റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.ഇമൈക്ക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

വിക്രമിൻറ്റെ കരിയറിൽ അന്യൻ, ഐ, എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത്ര ഹൈപ്പിൽ എത്തുന്ന മറ്റൊരു ചിത്രമില്ല.മൂന്ന് വർഷത്തിലേറയായി നിരവധി ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയായത്.ചിത്രത്തിൻറ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിക്രം കേരളത്തിൽ ആഗസ്റ്റ് 26 ന് കൊച്ചിയിൽ എത്തുന്നുണ്ട്. ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ “കോബ്ര”  ആഗസ്റ്റ് 31ന് തീയേറ്ററുകളിൽ എത്തും. പിആർഒ : ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments