Friday, September 22, 2023
HomeMalayalamFilm Newsഅതേ ചെറിയൊരു തിരുത്തുണ്ടെ....; കൊറോണ ജവാന്‍ ഇനി കൊറോണ ധവാന്‍, പേര് മാറ്റി അണിയറപ്രവര്‍ത്തകര്‍

അതേ ചെറിയൊരു തിരുത്തുണ്ടെ….; കൊറോണ ജവാന്‍ ഇനി കൊറോണ ധവാന്‍, പേര് മാറ്റി അണിയറപ്രവര്‍ത്തകര്‍

 

കൊറോണക്കാലത്തെ രസകരമായൊരു കഥ പറയുന്ന ചിത്രമാണ് നവാഗതനായ സി.സി സംവിധാനം ചെയ്ത ‘കൊറോണ ജവാന്‍’. ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ആയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ചെറുതായൊന്നു മാറ്റാന്‍ ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുകയാണ്.ചില സാങ്കേതികകാരണങ്ങളാല്‍ചിത്രത്തിന്റെ പുതിയ പേര് ‘കൊറോണ ധവാന്‍’ മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം ഉടന്‍തന്നെ തീയറ്ററുകളിലെത്തും.

ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്.

https://instagram.com/lukman_avaran?igshid=MzRlODBiNWFlZA==

ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

കല – കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും – സുജിത് സി എസ് , ചമയം – പ്രദീപ് ഗോപാലകൃഷ്ണന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ – ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്‍റ് ഡയറക്ടര്‍ – ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ – അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് – മാമിജോ, പബ്ലിസിറ്റി – യെല്ലോ ടൂത്ത് ,പിആര്‍ഒ – ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് – വിഷ്ണു എസ് രാജൻ

RELATED ARTICLES
- Advertisment -

Most Popular

Recent Comments