‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യന്‍ തരംഗമായ അനിരുദ്ധ് സംഗീതം നല്‍കിയ ഗാനം വിവിധഭാഷകളിലായാണ് പുറത്തിറങ്ങിയത്. തെലുങ്കില്‍ രാമജോഗയ്യ ശാസ്ത്രി, തമിഴില്‍ വിഷ്ണു എടവന്‍, ഹിന്ദിയില്‍ മനോജ്‌ മുന്‍തഷിര്‍, മലയാളത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, കന്നടയില്‍ വരദരാജ് ചിക്കബല്ലപുര എന്നിവരാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ് വേര്‍ഷനുകള്‍ സംഗീതസംവിധായകനായ അനിരുദ്ധ് തന്നെ ആലപിച്ചപ്പോള്‍ മലയാളം, കന്നഡ വേര്‍ഷനുകള്‍ ആലപിച്ചിരിക്കുന്നത് സന്തോഷ്‌ വെങ്കിയാണ്. ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാത്ത മികച്ചൊരു ഗാനമാണ് ഫിയര്‍ സോങ്ങ് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2024 ഒക്ടോബര്‍ 10-ന് റിലീസാവും. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവരാ. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

Hot this week

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Esther Anil

Esther Anil Photos Stills Gallery | Actress Esther Anil...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img