Tuesday, April 23, 2024
HomeMalayalamFilm Newsധ്രുവ് സർജയുടെ ആക്ഷൻ പാക്ക്ഡ് പാൻ ഇന്ത്യൻ ചിത്രം മാർട്ടിന്റെ ടീസർ റിലീസ് ചെയ്തു

ധ്രുവ് സർജയുടെ ആക്ഷൻ പാക്ക്ഡ് പാൻ ഇന്ത്യൻ ചിത്രം മാർട്ടിന്റെ ടീസർ റിലീസ് ചെയ്തു

കന്നഡ സൂപ്പർ താരം ധ്രുവ് സർജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘മാർട്ടിൻ’ ന്റെ ടീസർ പുറത്തിറങ്ങി. ബാംഗ്ലൂരിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു ടീസർ റിലീസ് ചെയ്തത്. കെജിഎഫിന് ശേഷം കന്നഡയിൽ നിന്നുള്ള മറ്റൊരു ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രമായിരിക്കും ‘മാർട്ടിൻ’ എന്ന സൂചനയാണ് ടീസർ കാണുമ്പോൾ ലഭിക്കുന്നത്. ധ്രുവ സർജയുടെ മാസ്സ് ഗെറ്റ്അപ്പ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തകർപ്പൻ ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞതാണ് മാർട്ടിന്റെ ടീസർ. ദേശസ്നേഹത്തിന്റെ കഥ പറയുന്ന ചിത്രമായിരിക്കും എന്നാണ് ടീസർ കാണുമ്പോൾ മനസിലാകുന്നത്. പാകിസ്ഥാൻ ജയിലിൽ തടവിൽ കഴിയുന്ന നായകന്റെ മാസ് എൻട്രിയോടെയാണ് ടീസർ ആരംഭിക്കുന്നത്.

ക്രൂരതയുടെ പര്യായമാണ് നായകനായ മാർട്ടിൻ എന്നാണു ടീസറിലെ ഒരു കഥാപാത്രം പറഞ്ഞു വെക്കുന്നത്. കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.ചിത്രത്തിന്റെ റേഞ്ച് എത്രത്തോളം ആണെന്ന വ്യക്തമാക്കുന്നതാന് ആണ് 2 മിനിറ്റ് 33 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍. അർജുൻ സർജയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വാസവി എന്റർപ്രൈസസിന്റെ ബാനറിൽ ഉദയ് കെ മേത്തയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രവി ബസ്രൂർ, മണി ശർമ്മ എന്നിവരാണ് മാർട്ടിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സത്യ ഹെഗ്‌ഡെയും എഡിറ്റിങ് കെ.എം. പ്രകാശുമാണ് ചെയ്തിരിക്കുന്നത്.

ധ്രുവ സർജയെ കൂടാതെ അന്വേഷി ജെയിൻ, വൈഭവി ശാണ്ഡില്യ, ചിക്കണ്ണ, അച്യുത് കുമാർ, മാളവിക അവിനാഷ്, നികിതിൻ ധീർ, നവാബ് ഷാ, രോഹിത് പഥക് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments