Wednesday, April 24, 2024
HomeMalayalamസര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരി അല്ല അത്: വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ധ്യാന്‍...

സര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരി അല്ല അത്: വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ. ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി യൂട്യൂബ് ചാനലുകൾക്ക് താരം അഭിമുഖങ്ങൾ നൽകിയിരുന്നു. താരം ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വിവാദ പരാമർശത്തിന് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ ഇപ്പോഴിതാ രംഗത്തെത്തിയിരിക്കുകയാണ്. മീടു വിനെ കുറിച്ചായിരുന്നു താരം ഒരു ഇൻറർവ്യൂ യിൽ വളരെ തമാശ കലർത്തി പരിഹസിച്ചുകൊണ്ട് സംസാരിച്ചത്. ഇത് മാധ്യമങ്ങളിലൂടെ വാർത്തയാവുകയും ചെയ്തിരുന്നു. എൻ എസ് മാധവൻ അടക്കമുള്ള നിരവധി പേരാണ് നടനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.

മീ ടൂ പോലെയുള്ള വലിയൊരു മൂവ് മെൻറിനെ എത്ര പുച്ഛത്തോടെ കാണുകയും ആക്രമിക്കപ്പെട്ട ഓരോരുത്തരെയും കളിയാക്കിയുള്ള തുറന്നുപറച്ചിൽ ആയിരുന്നു എല്ലാവരെയും ചൊടിപ്പിച്ചിരുന്നത് .ഇപ്പോഴിതാ ക്യുവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കൂടെ ധ്യാൻ ആ മറുപടി നൽകാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

മീടൂ’വിനെ ഞാന്‍ സില്ലി ആയല്ല കാണുന്നത് എന്നായിരുന്നു താരം ആദ്യം പറഞ്ഞത്, തൻറെ പരാമർശത്തിൽ വിഷമം തോന്നിയ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ് ,ഒരിക്കലും അതൊരു സില്ലിയായ കാര്യമായിട്ട് അല്ല അവതരിപ്പിച്ചത്, പലപ്പോഴും അഭിമുഖങ്ങളിൽ ചെല്ലുമ്പോൾ തന്നോട് വളരെ താഴ്ന്ന ചോദ്യങ്ങളാണ് ചോദിക്കാറുള്ളത്. അഭിമുഖത്തിൽ തന്നോട് ചോദിച്ചത് ചേട്ടൻ ആരെയെങ്കിലും തേച്ചിട്ട് ഉണ്ടോ എന്നായിരുന്നു. ആ ചോദ്യത്തിനുള്ള മറുപടി മാത്രമേ നൽകിയുള്ളു. പഴയ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് ചിരിച്ചുകൊണ്ടാണ് മറുപടി നൽകിയത് ,പക്ഷേ അതൊരിക്കലും ഒരു തെറ്റായ ഉദ്ദേശത്തോടുകൂടി അല്ല. ,

വാക്കുകൾ ആളുകളെ വിഷമിപ്പിച്ചിട്ടുണ്ട് എങ്കിൽ തന്റെ ചിരി ആളുകളെ വിഷമിപ്പിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും താൻ ക്ഷമ ചോദിക്കാൻ തയ്യാറാണെന്ന് നടൻഅഭിമുഖത്തിലൂടെ പറഞ്ഞു. കൂടാതെ സര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരി ആയി അതിനെ വ്യാഖ്യാനിക്കരുത് എന്നും താരം കൂട്ടിച്ചേർത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments