Friday, March 29, 2024
HomeMalayalamസാരിയേക്കാൾ അഴക് ഈ വേഷത്തിൽ തന്നെ: കിടിലൻ ചിത്രങ്ങളുമായി ദിവ്യ ഉണ്ണി

സാരിയേക്കാൾ അഴക് ഈ വേഷത്തിൽ തന്നെ: കിടിലൻ ചിത്രങ്ങളുമായി ദിവ്യ ഉണ്ണി

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഏകദേശം 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് തെന്നിന്ത്യയിലെ തന്നെ നടിമാരിൽ ശ്രദ്ധേയയായ താരമാണ് ആണ് ദിവ്യ ഉണ്ണി. ബാലതാരമായാണ് താരം ആദ്യം സിനിമയിലേക്ക് വരുന്നത്. ചെറുപ്പകാലത്ത് രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് നീയെത്ര ധന്യ എന്ന ചിത്രത്തിൽ ആദ്യം അഭിനയിക്കാൻ അവസരം ലഭിച്ചത്. അതിനു ശേഷം കമൽ സംവിധാനം ചെയ്ത പൂക്കളം വരവായി എന്ന ചിത്രത്തിലും താരം അഭിനയിച്ചു.

സിനിമയിൽ മാത്രമല്ല സീരിയൽ രംഗത്തും താരം ആദ്യകാലങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ,പിന്നീടങ്ങോട്ട് മലയാളസിനിമകൾ സജീവമാകുകയായിരുന്നു. ഏറെകാലമായി താരം അഭിനയജീവിതം ഉപേക്ഷിച്ചിരിക്കുകയാണ്, ഇപ്പോൾ ഏറ്റവുമധികം ശ്രദ്ധ കൊടുക്കുന്നത് നൃത്ത രംഗത്താണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് .ഇത്തവണ സാരിയിൽ അല്ലാതെ മോഡേൺ വേഷത്തിലാണ് താരം എത്തുന്നത് .വിവാഹത്തിനുശേഷം അമേരിക്കയിലാണ് ദിവ്യ ഉണ്ണി താമസം, ആദ്യ വിവാഹ ബന്ധം വേർപെടുത്തി രണ്ടാമതായി വിവാഹം ചെയ്തത് ബിസിനസുകാരനായ അരുണിനെ ആയിരുന്നു .എബന്ധത്തിൽ താരത്തിന് ഒരു മകൾ കൂടിയുണ്ട്.

ദിലീപ്, കലാഭവൻ മണി തുടങ്ങിയ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളാക്കിയ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി വന്നത് .പതിനാലാം വയസ്സിൽ ആയിരുന്നു ഈ ചിത്രത്തിൽ നായികയായി അഭിനയിച്ചത്. പിന്നീട് മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി ജയറാം ദിലീപ് തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം താരം അഭിനയിച്ചു. മലയാളത്തിലെ പ്രസിദ്ധരായ നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments