Thursday, March 28, 2024
HomeMalayalamസൗന്ദര്യവും നൃത്തവും ഒരുമിച്ച് എത്തിയപ്പോൾ: ദിവ്യ ഉണ്ണിയുടെ വൈറൽ ഫാഷൻ ഫിലിം

സൗന്ദര്യവും നൃത്തവും ഒരുമിച്ച് എത്തിയപ്പോൾ: ദിവ്യ ഉണ്ണിയുടെ വൈറൽ ഫാഷൻ ഫിലിം

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമായിരുന്നു നടി ദിവ്യ ഉണ്ണി. 1987 ൽ പുറത്തിറങ്ങിയ നീയെത്ര ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നടയിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ ദിവ്യ ക്ക് നിരവധി ആരാധകരാണ് ഇപ്പോഴുമുള്ളത്. വിവാഹത്തിനുശേഷം മറ്റുള്ള നടിമാരെ പോലെ തന്നെ അക്കാലത്ത് ദിവ്യയും അഭിനയരംഗത്തോട് വിടപറയുകയായിരുന്നു, എന്നാൽ ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി വീണ്ടും എത്തിയിരിക്കുകയാണ്.ദിവ്യ ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി പൗർണമി മുകേഷ് സംവിധാനം ചെയ്ത ഉർവി (ഭൂമി) എന്ന ഫാഷൻ ഫിലിം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. ഏറെക്കാലത്തിനുശേഷം ദിവ്യ ഇങ്ങനെ കാണുന്നതിൽ ആരാധകരും സന്തോഷത്തിലാണ്. പ്രകൃതിയെയും അതിലെ ഓരോ കണികകളെയും ആസ്വദിക്കുന്ന ഒരു സ്ത്രീയെയാണ് ദിവ്യ  ഫിലിം ഇലൂടെ അവതരിപ്പിച്ചിരിക്കുന്നത്.


അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് താരം. വിവാഹത്തിനുശേഷം വിദേശത്തായിരുന്നു താമസം, പക്ഷേ വിദേശത്ത് പോയിട്ടും താരം അഭിനയ ജീവിതം ഉപേക്ഷിച്ചെങ്കിലും നൃത്തംകൈവിട്ടിരുന്നില്ല. അവിടെ ഒരു സ്കൂൾ സ്വന്തമായുണ്ട്. വിവാഹത്തിനുശേഷവും താരം നൃത്തരംഗത്ത് കൂടുതൽ സജീവമാണ്.

പുതിയ  ഫാഷൻ ഫിലിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്  ഹരി ആണ് . സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് ഇപ്പോൾ ഫാഷൻ ഫിലിം നേടിക്കൊണ്ടിരിക്കുന്നത്. വീഡിയോ  പുറത്തുവന്നതിന് പിന്നാലെ ആരാധകർ ചോദിക്കുന്ന ഒരേയൊരു ചോദ്യം താരം ഇനി എപ്പോഴാണ് ബിഗ് സ്ക്രീനിലേക്ക് എത്തുക എന്നതാണ് ,അതിനുള്ള ഉത്തരവും ദിവ്യ അതിവേഗം നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments