ആരാധകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് മലയാളത്തിലെ പ്രിയപ്പെട്ട നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിന്റെ നാലുമക്കളും മലയാളികൾക്ക് വളരെ സുപരിചിതരായ താരങ്ങളാണ്. യൂട്യൂബർ ആയി സിനിമാനടിയായി ഓരോ മക്കളും മലയാളികൾക്കിടയിൽ സുപരിചിതരാണ്. ഇപ്പോഴിതാ രണ്ടാമത്തെ മകൾ ദിയയുടെ പിറന്നാൾ ആഘോഷം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .എല്ലാത്തവണയും കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കാറാണ് ഉള്ളത്. ഇത്തവണ സുഹൃത്തുക്കൾക്കൊപ്പം ആണ് പിറന്നാളാഘോഷിച്ചത്.
വെള്ളച്ചാട്ടത്തിനടിയിൽ സുഹൃത്തുക്കൾക്കൊപ്പം നീന്തിതുടിക്കുന്ന ദിയയുടെ ചിത്രങ്ങളാണ് പുറത്തുവന്നത് .ഇരുപത്തി നാലാം പിറന്നാൾ ആശംസകൾ നൽകിക്കൊണ്ട് നിരവധിപേരാണ് പോസ്റ്റിനു താഴെ കമൻറുകൾ നൽകിയത്. മനോഹരമായ ചിത്രങ്ങളും വിഡിയോകളും ക്യാമറയിൽ പകർത്തിയത് കാമുകനായ വൈഷ്ണവ് ആണ്.
ഇരുവരും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരങ്ങളാണ്, മിക്കപ്പോഴും രണ്ടുപേരും ഒരുമിച്ചാണ് യൂട്യൂബ് ചാനലിൽ ഓരോ പ്രോഗ്രാമും ചെയ്യാറുള്ളത്, ഏകദേശം പത്ത് ദിവസത്തിലധികം ആയി ദിയ യൂട്യൂബ് ചാനലിൽ സജീവമല്ല, ഇൻസ്റ്റഗ്രാമിൽ ഇടയ്ക്ക് മാത്രമേ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുള്ളൂ, മാത്രമല്ല ഇഷാനി യും ഹൻസികയും ഇപ്പോൾ യൂട്യൂബ് ചാനലിൽ അത്ര ആക്ടീവ് അല്ല.
എന്തായാലും ഇരുപത്തി നാലാം പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ച താരത്തിന് ആരാധകരുടെ ആശംസകളുടെ പ്രവാഹമാണ്. നിരവധി സബ്സ്ക്രൈബ്ർസ് ആണ് യൂട്യൂബിൽ ഉള്ളത് ,അതുപോലെതന്നെ ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്.