Thursday, March 28, 2024
HomeMalayalamFilm Newsആദ്യ വാരാന്ത്യത്തിൽ 47.5 കോടി രൂപ കളക്ഷനുമായി 'ഡോൺ'

ആദ്യ വാരാന്ത്യത്തിൽ 47.5 കോടി രൂപ കളക്ഷനുമായി ‘ഡോൺ’

ബീസ്റ്റിനെ കടത്തിവെട്ടി ശിവകാർത്തികേയൻ നായകനായ ഡോൺ ബോക്സ് ഓഫീസിൽ ഹിറ്റുകൾ തകർക്കുന്നു. സിബി ചക്രവർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ ശിവകാർത്തികേയൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായകൻറെ ജീവിതത്തെ പിന്തുടരുന്ന ചില സന്ദർഭങ്ങളും ആണ് ചിത്രത്തിലെ മുഴുനീള പ്രമേയം.

ഒരു കോളേജ് കാമ്പസിനുള്ളിൽ വികസിക്കുന്ന കമിംഗ്-ഓഫ്-ഏജ് ആണെന്നാണ് ചില ഫിലിം ആന ലിസ്റ്റുകൾ വെളിപ്പെടുത്തുന്നത്, ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങിയ ആദ്യ വാരാന്ത്യത്തിൽ ലോകമെമ്പാടും 47.50 കോടി രൂപ നേടി എന്ന വാർത്തയാണ് ട്വിറ്ററിൽ കൂടി പുറത്തുവരുന്നത്. രമേശ് ബാല ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്

രമേഷ് ബാല ട്വിറ്ററിലൂടെ ചിത്രം കോടിക്കണക്കിന് രൂപ കളക്ഷൻ നേടിയതായി വെളിപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങൾ ഇത് വാർത്ത ആക്കിയിട്ടുണ്ട്. ആദ്യ വാരാന്ത്യത്തിൽ 47.50 കോടി നേടുക എന്നത് ചെറിയ കാര്യമല്ല തമിഴ്നാട്ടിൽ ഉൾപ്പെടെ ചിത്രത്തിന് മികച്ച പ്രശംസകൾ ആണ് ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത് ,തിയേറ്ററുകൾ ഹൗസ് ഫുൾ ആയാണ് ഓടിക്കൊണ്ടിരിക്കുന്നത്.
ശിവകാർത്തികേയൻ തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എസ് ജെ സൂര്യ, സമുദ്രക്കനി, പ്രിയങ്ക അരുൾ മോഹൻ എന്നിവരാണ്. ശിവകാർത്തികേയന്റെ തുടർച്ചയായ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്ററാണിത്,

RELATED ARTICLES
- Advertisment -

Most Popular

Recent Comments