Friday, April 26, 2024
HomeMalayalamFilm News" സെമ്മ റോക്കിംഗ് കോംമ്പോ " !!! എസ് കെയുടെ ഡോണിലെ ജലബുലജംഗു: വീഡിയോ

” സെമ്മ റോക്കിംഗ് കോംമ്പോ ” !!! എസ് കെയുടെ ഡോണിലെ ജലബുലജംഗു: വീഡിയോ

തമിഴകത്ത് ഏറെ ആരാധകരുള്ള യുവ താരങ്ങളിൽ ഒരാളാണ് ശിവകാർത്തികേയൻ. ഫാമിലി ഓഡിയൻസ് ചിത്രങ്ങളിലാണ് ശിവകാർത്തികേയൻ ഏറെയും അഭിനയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഏറ്റവും അധികമുള്ളത് ഫാമിലി ഓഡിയൻസും കുട്ടികളുമാണ്. ഏറ്റവും പുതിയ ചിത്രമായ ഡോണ് ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

ചിത്രം മെയ് 13നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് താരം എത്തുന്നത്, ചിത്രം കാണാനും ആരാധകരേറെ ആകാംക്ഷയിലാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിൻറെ പ്രമോ വീഡിയോയാണ് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.ജലബുലജംഗു എന്ന് തുടങ്ങുന്ന ഗാനം സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ട് കമൻറുകൾ രേഖപ്പെടുത്തിയത് , തകർപ്പൻ ഡാൻസ്  എന്നായിരുന്നു ആരാധകർ കമൻറുകൾ നൽകിയത്.

അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം. അനിരുദ്ധ് തന്നെ പാടിയ പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് രോകേഷാണ്. തകർപ്പൻ സ്റ്റെപ്പുകൾ നടത്തിയ താരത്തിൻറെ വീഡിയോയ്ക്ക് നിരവധി നല്ല കമൻറുകൾ ആണ് വരുന്നത് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments