Saturday, April 20, 2024
HomeMalayalamദുൽഖറിൻറെ ക്യാമറക്കണ്ണിലൂടെ അമാൽ!! ക്ലാസി ക്ലിക്കുകൾ എന്ന് ആരാധകർ

ദുൽഖറിൻറെ ക്യാമറക്കണ്ണിലൂടെ അമാൽ!! ക്ലാസി ക്ലിക്കുകൾ എന്ന് ആരാധകർ

നടൻ ദുൽഖർ സൽമാൻ, മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും കോളിവുഡിലും അടക്കം നിരവധി ആരാധകരെ സ്വന്തമാക്കി കൊണ്ടിരിക്കുന്ന സെലിബ്രിറ്റിയാണ്.  2012-ൽ  പുറത്തിറങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിലെ യുവ നായക നിരയിൽ ദുൽഖർ ഇടംപിടിച്ചു .ഒരു സെലിബ്രിറ്റി എന്നതിനേക്കാൾ ഒരു കുടുംബനാഥനെന്ന നിലയിൽ ദുൽഖറിന് 100 % മാർക്കാണ് ഭാര്യ നൽകുന്നത്.

സോഷ്യൽ മീഡിയയിൽ ഭാര്യ സജീവമല്ലെങ്കിലും ഓരോ വിശേഷങ്ങളും ദുൽഖർ ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാറുള്ളത്. സിനിമാരംഗത്തേക്ക് കടക്കുന്നതിന് മുമ്പാണ് താരം വിവാഹിതനായത്. 2011ൽ   അമൽ സൂഫിയയുമായി ദുൽഖർ  വിവാഹം കഴിച്ചു. ദമ്പതികൾക്ക് 2017 മെയ് മാസത്തിൽ ഒരു മകൾ ജനിച്ചു. സന്തോഷകരമായ ഒരു കുടുംബ ജീവിതത്തിൽ കൂടിയാണ് ദുൽഖർ കടന്നു പോകുന്നത് .

ജീവിതത്തിലെ ഓരോ സന്തോഷനിമിഷങ്ങളും താരം  സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ഭാര്യയുടെ ഏറ്റവും പുതിയ ചിത്രം പങ്കു വച്ചു കൊണ്ടാണ് താരം എത്തിയത്.
അമലിന്റെയും ദുൽഖറിന്റെയും  വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു.  സിനിമയിൽ വരണമെന്ന ആഗ്രഹം കൊണ്ടാണ് ദുൽഖർ നേരത്തെ വിവാഹിതനായതെന്നും വിവാഹത്തോടെ മാത്രമേ തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂവെന്നു മമ്മൂട്ടി പറഞ്ഞതനുസരിച്ചാണ് ദുൽഖർ വേഗം തന്നെ വിവാഹം കഴിച്ചത് ,ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തികളിലൊരാളാണ് ഭാര്യ എന്നും ദുൽക്കർ അഭിമുഖങ്ങളുടെ വ്യക്തമാക്കിയിട്ടുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments