Friday, April 19, 2024
HomeMalayalamമീടു വിനെ കുറിച്ചുളള ധ്യാൻ ശ്രീനിവാസന്റെ വിവാദപരാമർശം: പ്രതികരണവുമായി ദുർഗ കൃഷ്ണ

മീടു വിനെ കുറിച്ചുളള ധ്യാൻ ശ്രീനിവാസന്റെ വിവാദപരാമർശം: പ്രതികരണവുമായി ദുർഗ കൃഷ്ണ

ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്ണയും ഇന്ദ്രൻസും കേന്ദ്രകഥാപാത്രമായി  പുറത്തിറങ്ങിയ ചിത്രമാണ് ഉടൽ. ചിത്രം മികച്ച പ്രതികരണങ്ങളോടുകൂടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ വയലൻസ് രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട് ചിത്രത്തിലെ ദുർഗ്ഗാ കൃഷ്ണൻ യുടെയും ഇന്ദ്രൻസിന്റെയും അഭിനയം ഏറെ കൈയടി നേടുന്ന ഒന്നാണ്.

ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങിയത് മായി ബന്ധപ്പെട്ട ദുർഗ്ഗാ കൃഷ്ണൻ നടത്തിയ അഭിമുഖത്തിൽ ഇതിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അണിയറപ്രവർത്തകർ ഉൾപ്പെടെ മറുപടി നൽകുകയാണ്, പ്രസ് മീറ്റിങ്ങിൽ ധ്യാൻ ശ്രീനിവാസൻ പങ്കെടുത്തിരുന്നില്ല ,അടുത്തിടെ ഇൻറർവ്യൂ യിൽ മീടു വിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പരാമർശിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു ,അതുമായി ബന്ധപ്പെട് ദുർഗ കൃഷ്ണയോട് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചിരുന്നു

മീറ്റിനെക്കുറിച്ച് പരാമർശിച്ചതും വിവാദമായതും ഒക്കെ താൻ അറിഞ്ഞു ,ഒടുവിൽ ധ്യാൻ ശ്രീനിവാസൻ മാപ്പ് പറയുകയും ചെയ്തു ,ഇതിൽ കൂടുതൽ ഒന്നും പറയാനില്ല ,കൂടാതെ ധ്യാൻ സംസാരിക്കുന്ന ഒരു ശൈലി അങ്ങനെയാണ് ഒരു മോശം കാര്യമായി ആയിട്ടല്ല കളിയാക്കുകയോ അല്ല ചെയ്തത് ,അദ്ദേഹത്തിൻറെ സംസാരശൈലി യിലൂടെയാണ് മറ്റുള്ളവർക്ക്
അതൊരു നെഗറ്റീവായി തോന്നിയത് എന്നാണ് തൻറെ അഭിപ്രായമെന്ന് ദുർഗ കൃഷ്ണ പറഞ്ഞു.

വിജയ് ബാബുവിനെ കുറിച്ചും താരം അഭിമുഖത്തിൽ പരാമർശിച്ചു ,യുവതിയുടെ പേര് വിളിച്ചു പറഞ്ഞത് വളരെ മോശപ്പെട്ട കാര്യമാണ് അതിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്ന് നടി മാധ്യമങ്ങളെ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments