ഗംഭീര പ്രകടനവുമായി തീയേറ്ററുകളിൽ കൈയ്യടി നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഉടൽ. ചിത്രത്തിലെ പ്രധാനകഥാപാത്രത്തിൽ എത്തിയ ദുർഗാ കൃഷ്ണയുടെ മികച്ച പെർഫോമൻസ് ആരാധകർ ഒന്നടങ്കം പറഞ്ഞ കാര്യമായിരുന്നു. ദുർഗ കൃഷ്ണ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഉടലിൽ ചെയ്തിരുന്നത്. ഇന്ദ്രൻസ്, ധ്യാൻ ആണ് മറ്റ് പ്രധാനപ്പെട്ട റോളിൽ എത്തിയിരുന്നത് .ചിത്രം മുഴുനീള വയലൻസ് ആണെങ്കിലും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും അവതരണം ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു .ചിത്രവുമായി ബന്ധപ്പെട്ട് ദുർഗ നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇന്റിമേറ്റ് സീനിനെ ക്കുറിച്ച് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.
പലപ്പോഴും ചിത്രത്തിലെ സീനുകൾ കണ്ട് ആളുകൾ വിമർശിച്ചത് എന്നെ മാത്രമാണ് ,ഞാൻ ഒറ്റയ്ക്കായിരുന്നില്ല ആ സീനിൽ അഭിനയിച്ചത്. മറ്റൊരു പുരുഷ കഥാപാത്രം കൂടി അതിലുണ്ടായിരുന്നു, ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടിവന്നത് തനിക്ക് മാത്രമാണ്. നിങ്ങൾക്ക് എൻറെ സിനിമ ഇഷ്ടമാണെങ്കിൽ ഇഷ്ടമാണെന്ന് പറയാം ,അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം ,നിങ്ങൾക്ക് വിമർശിക്കാം ,ഒരിക്കലും എന്റെ സ്വകാര്യ ജീവിതത്തിലേക്ക് കയറിവരുവാന്‍ ഞാന്‍ ആരേയും അനുവദിക്കുകയില്ല എന്നും നടി കൂട്ടിച്ചേർത്തു. സ്വകാര്യ ജീവിതത്തിലേക്ക് കയറി വന്നാൽ താൻ പ്രതികരിക്കും, അത് സോഷ്യൽ മീഡിയയിൽ ആണെങ്കിലും അഭിമുഖങ്ങളിൽ ആണെങ്കിലും .
അഭിനയം എന്നതാണ് എൻറെ മേഖല അതിൽ തൃപ്തി ഉള്ള ഏതു കഥാപാത്രവും താൻ സ്വീകരിക്കും , ഇൻറിമേറ്റ് സീനിൽ അഭിനയിച്ചതിൽ എൻറെ ഭർത്താവിന് ഒരു പരാതിയുമില്ല, തങ്ങളെ അതൊരു തരത്തിൽ ബാധിച്ചിട്ടില്ല ,പക്ഷേ ഏറ്റവുമധികം പ്രശ്നമുണ്ടായത് മറ്റുള്ളവർക്കാണ്. സ്ത്രീകൾക്കു മാത്രം എന്തുകൊണ്ട് വിമർശനങ്ങൾ വരുന്നു എന്ന് എപ്പോഴും ചിന്തിക്കാറുണ്ട് ,ഈ ഒരു അവസ്ഥ മാറേണ്ടിയിരിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.