ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് ഇപ്പോൾ മലയാളത്തിലും അന്യഭാഷകളിലും ആയി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് എസ്തർ അനിൽ. 2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്, അതിനുശേഷം താരം ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയെടുത്തു. തുടർച്ചയായ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത് .
2016 ലെ മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡ് എസ്തർ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിനെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് ,പുഞ്ചിരിച്ചു കൊണ്ടുള്ള താരത്തിന് ചിത്രത്തിന് നിരവധിപേരാണ് കമൻറുകൾ നൽകി രംഗത്തെത്തിയത് .നിരവധി ഫോട്ടോഷൂട്ടുകൾ ആയിരുന്നു അടുത്തകാലത്തായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് .ഫോട്ടോഷൂട്ടുകൾ ഒക്കെ മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകിയത്.
ദൃശ്യം എന്ന ചിത്രത്തിലെ തെലുങ്ക്, തമിഴ് റീമേക്കുകളായ ദൃശ്യം, പാപനാശം തുടങ്ങിയ ചിത്രങ്ങളിലും എസ്തർ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു .അതിലൂടെ അന്യഭാഷയിൽ താരം ശ്രദ്ധനേടി, തമിഴിൽ കുഴലിയിൽ അവർ നായികയായി അഭിനയിച്ചു, ചിത്രം പുറത്തിറങ്ങിയിട്ടില്ല . തെലുങ്ക് ചിത്രമായ ജോഹറിൽ പ്രധാന വേഷം ചെയ്തുകൊണ്ട് അന്യഭാഷയിലും സജീവമാകുകയാണ് എസ്തർ അനിൽ.